കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ നിയമനങ്ങളിൽ വൻ ക്രമക്കേട്. 704 നിയമനങ്ങൾ ചട്ടവിരുദ്ധമായാണ് നടന്നതെന്ന് കണ്ടെത്തി. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് സർവകലാശാല സിൻഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയ്‌ക്ക് പരാതി നൽകിയിട്ടുണ്ട്.
ബിഎഡ് സെന്ററിലെ അദ്ധ്യാപക തസ്തിക മുതൽ ഡ്രൈവർമാരെ നിയമിക്കുന്നതിൽ വരെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. കഴിഞ്ഞ പത്ത് വർഷമായി കാലിക്കറ്റ് സർവകലാശാല നേരിട്ടാണ് നിയമനം നടത്തുന്നത്. എന്നാൽ പിഎസ് സി വഴിയല്ലാതെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾ നടത്തണമെന്നാണ് നിയമം. ഇത് ലംഘിച്ചാണ് സർവകലാശാല നേരിട്ട് നിയമനം നടത്തുന്നത്.
നിയമസഭയിൽ ഉൾപ്പെടെ വിഷയം ഉന്നയിക്കപ്പെട്ടിട്ടും തുടർ നടപടികൾ ഉണ്ടാകാത്തതിനാലാണ് കേന്ദ്രമന്ത്രിക്ക് പരാതി നൽകാൻ സിൻഡിക്കേറ്റ് അംഗം തീരുമാനിച്ചിരിക്കുന്നത്.