കണ്ണൂർ: അശാസ്ത്രീയ ഡയറ്റ് സ്വീകരിച്ച് ആരോഗ്യനില വഷളായ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കൂത്തുപറമ്പ് മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം. ശ്രീനന്ദയാണ് മരിച്ചത്. 18-കാരിയായ ശ്രീനന്ദ ബിരുദ വിദ്യാർത്ഥിനിയാണ്.
കഴിഞ്ഞ ഏതാനും നാളുകളായി ഡയറ്റിലായിരുന്നു ശ്രീനന്ദ. യൂട്യൂബ് നോക്കിയാണ് ഭക്ഷണ ക്രമീകരണങ്ങൾ നടത്തിയിരുന്നത്. തനിക്ക് തടി കൂടുലാണെന്ന ചിന്ത പെൺകുട്ടിയെ അലട്ടിയിരുന്നു. യൂട്യൂബ് നോക്കി സ്വീകരിച്ച ഡയറ്റ് അശാസ്ത്രീയമായതാകാം പെൺകുട്ടിയുടെ ആരോഗ്യനില വഷളാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് മരണം. പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ പ്രതികരിച്ചിട്ടില്ല.