മൂന്നാം കിരിടീം തേടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങുകയാണ്. മത്സരം ആരംഭിക്കാൻ മിനിട്ടുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ടൂർണമെന്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. 104 റൺസാണ് താരത്തിന് ഇതുവരെ നേടാനായത്. 26.00 ആണ് ശരാശരിയ.41 ആണ് ഉയർന്ന സ്കോർ. അതേസമയം ഫൈനലിൽ രോഗഹിത് ശർമയുടെ ഭാഗത്ത് നിന്ന് വലിയൊരു ഇന്നിംഗ്സ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്
ടീം ഇന്ത്യയും ആരാധകരും.
അതേസമയം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പങ്കുവച്ചൊരു വീഡിയോയിൽ രോഹിത് ശർമ ഫൈനലിൽ എത്ര റൺസ് നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഒരു ആറു വയസുകാരി ആരാധിക. ധ്രുവി രവീന്ദ്രയാണ് പ്രവചനം നടത്തിയിരിക്കുന്നത്. രോഹിത് ശർമ ഇന്ത്യക്കായി ഇന്ന് സെഞ്ച്വറി നേടുമെന്നാണ് ധ്രുവിയുടെ പ്രവചനം. ഇന്ത്യ മൂന്നാം കിരീടം ഉയർത്തുമെന്നും ആറുവയസുകാരി പറയുന്നു. കുഞ്ഞ് ധ്രുവിയുടെ പ്രവചനം ശരിയാകണമെന്ന പ്രാർത്ഥനയിലാണ് ഇന്ത്യൻ ആരാധകർ. അതേസമയം കിവീസിനെതിരെ ഏകദിനത്തിൽ രോഹിത് ശർമയ്‌ക്ക് മികച്ച റെക്കോർഡാണുള്ളത്. 28 മത്സരങ്ങളിൽ നിന്ന് 997 റൺസാണ് 36.92 ശരാശരിയിൽ താരം നേടിയത്. രണ്ടു സെഞ്ച്വറിയും അഞ്ച് അർദ്ധ സെഞ്ച്വറിയും ഉൾപ്പടെയാണിത്.