പേടിക്കാൻ റെഡിയാണോ... പേടിപ്പിക്കാൻ അവർ റെഡിയാണ്; സുമതി വളവിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി; വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നെന്ന് അഭിലാഷ് പിള്ള
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പേടിക്കാൻ റെഡിയാണോ… പേടിപ്പിക്കാൻ അവർ റെഡിയാണ്; സുമതി വളവിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി; വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നെന്ന് അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 02:58 pm IST
FacebookTwitterWhatsAppTelegram

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രമായ സുമതി വളവിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഭിലാഷ് പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് അവസാനിച്ചതെന്ന് അഭിലാഷ് പോസ്റ്റിൽ പറയുന്നു.

വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മെയ് എട്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ബി​ഗ്ബജറ്റിൽ നിർമിച്ച സുമതി വളവിൽ അർജുൻ അശോകൻ, ബാലു വർ​ഗീസ്, ​ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർത്ഥ് ഭരതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ആറ് വർഷത്തെ കാത്തിരിപ്പ്, എട്ട് മാസത്തെ തയാറെടുപ്പ്, 84 ദിവസത്തെ ഷൂട്ടിംഗ്, സുമതി വളവിന്റെ അവസാന ടേക്കിന് വിഷ്ണു കട്ട്‌ പറഞ്ഞപ്പോൾ മനസ്സിൽ കൂടി ആദ്യം മിന്നി മാഞ്ഞ ദൃശ്യം, നമ്മളെയൊക്കെ വെച്ച് ആര് ഇത്രയും പൈസ മുടക്കും ചേട്ടാ എന്ന് സുമതി വളവിന്റെ കഥ കേട്ട് കഴിഞ്ഞ് അർജുൻ എന്നോട് ചോദിച്ച ചോദ്യമാണ്. അന്ന് എനിക്ക് അതിനുത്തരം ഇല്ലായിരുന്നു. എന്നാൽ ഇന്ന് എനിക്ക് അവനോട് പറയാൻ ഉത്തരമുണ്ട്. വലിയ മുതൽ മുടക്കിൽ തന്നെ നമ്മൾ നമ്മുടെ സിനിമ പൂർത്തിയാക്കിയെടായെന്ന്.

നന്ദി പറയാനുള്ളത് ദൈവത്തിനോടും പ്രൊഡ്യൂസർ മുരളി ചേട്ടനോടുമാണ്. കാരണം നിങ്ങൾ രണ്ട് പേരും കൂടെ നിന്നത് കൊണ്ടാണ് ഞങ്ങൾക്ക് ഈ സ്വപ്നം സാധിക്കാൻ കഴിഞ്ഞത്. ഇനി പ്രേക്ഷകരോടുള്ള ഞങ്ങളുടെ ഉത്തരവാദിത്വമാണ് ഏറ്റവും മികച്ച രീതിയിൽ മെയ്‌ 8-ന് സിനിമ തിയേറ്ററിൽ എത്തിക്കുക എന്നുള്ളത്. അതിനുള്ള പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം നിന്ന സുമതി വളവ് കുടുംബത്തിലെ ഓരോ അംഗങ്ങളോടും നന്ദി അറിയിക്കുന്നു- അഭിലാഷ് പിള്ള എക്സിൽ കുറിച്ചു.

Tags: Abhilash PillaSUMATHI VALAVUPACKUP
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies