കൊച്ചി: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. 17 അംഗ സെക്രട്ടറിയേറ്റിൽ ആകെ ഒരു വനിത മാത്രമാണുള്ളതെന്നും പട്ടികവിഭാഗക്കാരെ ഒഴിവാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു. CPM നേതൃത്വത്തിൽ പിണറായിക്കും മുഹമ്മദ് റിയാസിനും സ്തുതി പാടുന്നവർ മാത്രമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
സിപിഎമ്മിലെ പാർട്ടി ഘടകമെന്നത് പിണറായി വിജയനേയും മുഹമ്മദ് റിയാസിനേയും പുകഴ്‌ത്തുന്നവരുടെ ഉപജാപകസംഘമായി മാറിക്കഴിഞ്ഞു. പിണറായിയേും റിയാസിനേയും സ്തുതിപാടുന്നവരെ മാത്രമാണ് പാർട്ടി ഘടകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 17 അംഗ സെക്രട്ടറിയേറ്റിൽ ഒറ്റ വനിത മാത്രമാണുള്ളത്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീവോട്ടർമാരുള്ള നാടാണ് കേരളം. സിപിഎമ്മിന്റെ സെക്രട്ടറിയേറ്റിൽ ഒരു വനിത മാത്രമേ ഉള്ളൂ. ഒരൊറ്റ പട്ടികജാതിക്കാരൻ ഇല്ല.
സിപിഎം ഒരു സ്ത്രീവിരുദ്ധ, ദളിത് വിരുദ്ധ പാർട്ടിയാണ്. ഇതൊന്നും മാദ്ധ്യമങ്ങൾ കാണുന്നേയില്ല. ബിജെപിയുടെ ഭാരവാഹികളിൽ മൂന്നിലൊന്ന് വനിതകളാണ്. അതായത് കഴിഞ്ഞ പത്തുവർഷമായി 30 സംസ്ഥാന ഭാരവാഹികളിൽ പത്ത് പേരും വനിതകളാണെന്നും കെ സുരേന്ദ്രൻ ഓർമിപ്പിച്ചു.















