ഡാർക് ഹ്യൂമർ വിഭാഗത്തിലൊരുങ്ങിയ ബേസിൽ ജോസഫ് നായകനായ പൊൻമാൻ ഒടിടിയിലേക്ക്. സജിൻ ഗോപു, ലിജോമോൾ ജോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജനുവരി 30-നാണ് തിയേറ്ററിലെത്തിയത്. പത്തുകോടിയോളം രൂപയാണ് ചിത്രം തിയേറ്ററിൽ നിന്ന് നേടിയത്. രേഖാ ചിത്രത്തിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രമെന്നാണ് റിപ്പോർട്ട്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനുണ്ടായിരുന്നത്.
ജിയോ ഹോട്സ്റ്റാർ വഴിയാകും ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുക. മാർച്ച് 14-നാണ് സ്ട്രീമിംഗിന് എത്തുക. പ്ലാറ്റ്ഫോം റിലീസ് സംബന്ധിച്ച കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. കൊല്ലം ജില്ലയിൽ നടക്കുന്ന കഥയാണ് പാെൻമാൻ. ആനന്ദ് മന്മദൻ, ദീപക് പറമ്പോൾ,രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, കിരൺ പീതാമ്പരൻ, മിഥുൻ വേണുഗോപാൽ എന്നിവർ അഭിനയിച്ച സിനിമ ജ്യോതിഷ് ശങ്കറാണ് സംവിധാനം ചെയ്തത്. ജിആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് രചന. അജിച് വിനായക ഫിലിംസ് ആയിരുന്നു നിർമ്മാണം.















