സിനിമകളിലും സീരിയലുകളിലും ചെറുതും വലുതമായ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് ഇർഷാദ് അലി. പ്രണയവർണങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഇർഷാദ് സിനിമയിൽ എത്തിയത്. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന ബാല വിവാഹത്തിന്റെ കഥ പറയുന്ന പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ ഇർഷാദിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 150 ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്.
ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിൽ നടന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താന്‍ സിപിഎം പാര്‍ട്ടി മെമ്പറാണെന്നും തൃശൂരില്‍ പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കില്ലെന്നും ഇർഷാദ് പറഞ്ഞു. സുരേഷ് ഗോപിയുമായി നല്ല സൗഹൃദമാണ്. എന്നാല്‍ വോട്ട് ചെയ്യില്ലെന്നും ഇര്‍ഷാദ് പറയുന്നു.















