തെലങ്കാനയിലെ സെക്കന്തരാബാദിൽ ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ. ഹബ്സിഗുഡയിലെ വീട്ടിലാണ് സംഭവം.ഒസ്മാനിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സ്ഥലമുള്ളത്. സ്വകാര്യ കോളേജിലെ അദ്ധ്യാപകനാ ചന്ദ്രശേഖർ റെഡ്ഡി(45) ഭാര്യ കവിത(35) ഇവരുടെ മക്കളായ ശ്രീത റെഡ്ഡി(9-ാം ക്ലാസ് വിദ്യാർത്ഥി), വിശ്വൻ റെഡ്ഡി (5-ാം ക്ലാസ് വിദ്യാർത്ഥി) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
അതേസമയം മക്കളെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്ത ശേഷം ഇവർ ജീവനൊടുക്കിയതാണെന്നാണ് സംശയം. ഇവർക്ക് വിഷം നൽകിയതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. അതേസമയം ഇവർക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി സൂചനയുണ്ട്.