പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിലെന്ന് മുൻ താരവും നായകനുമായ ഷാഹിദ് അഫ്രീദി. മോശം തീരുമാനങ്ങളെ തുടർന്നാണ് പാകിസ്താൻ ക്രിക്കറ്റ് ഐസിയിവിലായത്. ഷദാബ് ഖാനെ ടി20 സ്ക്വാഡിൽ ഉൾപ്പെടുത്തിയതിനെ ഉദ്ധരിച്ചാണ് അദ്ദേഹം വിമർശം ഉയർത്തിയത്.”എന്ത് അടിസ്ഥാനത്തിലാണ് അവനെ ടീമിലെടുത്തത്. എന്താണ് അവന്റെ ആഭ്യന്തര ക്രിക്കറ്റിൽ പ്രകടനം. അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ?
എല്ലാ സമയത്തും നമ്മൾ തയാറെടുപ്പുകളെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഓരോ ടൂർണമെന്റുകളിലും തോറ്റ ശേഷം പിന്നീട് സംസാരിക്കുന്നത് കീറിമുറിക്കലുകളെ കുറിച്ചായിരിക്കും. സത്യമെന്തെന്നാൽ പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിലാണ്. അവരുടെ തീരുമാനമാണ് അതിന് കാരണം.
പുതിയൊരു ചെയർമാൻ വരുമ്പോൾ അയാൾ എല്ലാം മാറ്റും. ഒരു തുടർച്ചയും സ്ഥിരതയമില്ലാത്ത തീരുമാനങ്ങൾ. പരിശീലകനെയും ക്യാപ്റ്റനെയും ചില താരങ്ങളെയും മാറ്റും. ഇതിന്റെയെല്ലാം അവസാനം ബോർഡ് അംഗങ്ങളുടെ ഉത്തരവാദിത്തം എന്താണ്. പരിശീലകൻ താരങ്ങളെ കുറ്റം പറയും മാനേജ്മെന്റ് താരങ്ങളെയും പരിശീലകരെയും കുറ്റം പറയും അവനവന്റെ ജോലിയും സ്ഥാനവും രക്ഷിക്കണമല്ലോ”!- അഫ്രീദി പറഞ്ഞു.