വയനാട് : മലയച്ചംകൊല്ലി വനവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ച ബിനുവിന്റെ സഹോദരീ ഭർത്താവ് വിനോദ്, അയൽക്കാരായ പ്രജിൽ ദാസ്, പ്രശാന്ത്, ബേബി എന്നിവരാണ് അറസ്റ്റിലായത്. കുടുംബത്തിന്റെ പരാതിയിൽ അമ്പലവയൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മലയച്ചംകൊല്ലിയിലെ കാപ്പിത്തോട്ടത്തിൽ ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















