തമിഴ്‌നാട്ടിൽ ഭാഷാ വിവാദം രൂക്ഷമാകുമ്പോൾ, ഡിഎംകെ സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തോടെയുള്ള എതിർപ്പിനും ഹിന്ദി അടിച്ചേൽപ്പിക്കൽ ആരോപണത്തിനും ശക്തമായ മറുപടിയുമായി സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മധുരയിൽ ജനിച്ച ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവിന്റെ വിമർശനം. സ്‌കൂളിൽ ഹിന്ദി പഠിച്ചതിനെക്കുറിച്ച് സംസാരിക്കുന്ന എക്‌സിലെ പിച്ചൈയുടെ ഒരു ക്ലിപ്പ് പങ്കിട്ട അണ്ണാമലൈ, ടെക് ഭീമന് മൂന്ന് ഭാഷകൾ പഠിക്കാൻ കഴിയുമെങ്കിൽ, സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഒരേ അവസരം ലഭ്യമാകണമെന്ന് പറഞ്ഞു.
ഗൂഗിൾ സിഇഒ തിരു സുന്ദർ പിച്ചൈ തന്റെ സ്കൂളിൽ മൂന്ന് ഭാഷകൾ പഠിച്ചു, അതിൽ ഹിന്ദിയും ഉൾപ്പെടുന്നു, നിങ്ങളുടെ അവകാശവാദത്തിന് വിരുദ്ധമാണിത്,” തമിഴ്‌നാട് മന്ത്രി പി.ടി.ആർ. ത്യാഗരാജനെ ടാഗ് ചെയ്തുകൊണ്ട് അണ്ണാമലൈ ട്വീറ്റ് ചെയ്തു. പി.ടി.ആർ. ത്യാഗരാജനും അദ്ദേഹത്തിന്റെ ഡി.എം.കെ. സഹപ്രവർത്തകരും തങ്ങളുടെ മക്കളെ സ്കൂളുകളിൽ മൂന്ന് ഭാഷകൾ പഠിക്കാൻ അനുവദിക്കുകയും സർക്കാർ വിദ്യാർത്ഥികളെ രണ്ടെണ്ണം മാത്രം പഠിക്കാൻ നിർബന്ധിക്കുകയും ചെയ്തതിനെയും അണ്ണാമലൈ വിമർശിച്ചു.
“സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്റെ മക്കൾക്ക് ദ്വിഭാഷാ ഫോർമുല ഉണ്ടായിരുന്നുവെന്ന് തിരു പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ പ്രതികരിച്ചു. എന്നാൽ ആ രണ്ട് ഭാഷകൾ ഏതൊക്കെയാണെന്ന് അദ്ദേഹം പരാമർശിച്ചില്ല. ആ ദ്വിഭാഷാ ഫോർമുല ഒന്നാം ഭാഷ – ഇംഗ്ലീഷ് രണ്ടാം ഭാഷ – ഫ്രഞ്ച്/ സ്പാനിഷ് എന്നതായിരുന്നു. ഇതാണോ തമിഴ്‌നാട് സർക്കാരിന്റെ ദ്വിഭാഷാ ഫോർമുല,” ബിജെപി നേതാവ് എക്‌സിൽ കുറിച്ചു.
Learnt about DMK Minister Thiru @ptrmadurai avl’s response to my question yesterday on the hypocrisy of DMK Ministers allowing their children/ grandchildren to learn three languages in school while compelling Govt school students to learn only two languages.
Thiru PTR Palanivel… pic.twitter.com/X5BFhGghrw
— K.Annamalai (@annamalai_k) March 13, 2025















