റായ്‌പൂർ: മാസ്റ്റേഴ്സ് ലീഗ് ടി20യിൽ ഓസ്‌ട്രേലിയയെ തോല്പിച്ച് ഇന്ത്യ ഫൈനലിലെത്തി. ലീഗ് റൗണ്ടിൽ ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയിരുന്നെങ്കിലും സെമിയിൽ 94 റണ്‍സിന്‍റെ കൂറ്റൻ ജയത്തോടെ പ്രതികാരം വീട്ടിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ചാമ്പ്യൻസ് ട്രോഫിയിലും ഓസ്‌ട്രേലിയയെ വീഴ്‌ത്തിയായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഓസ്‌ട്രേലിയ മാസ്റ്റേഴ്സ് 18.1 ഓവറില്‍ 126 റണ്‍സിന് ഓള്‍ ഔട്ടായി.
ഓസ്‌ട്രേലിയൻ നിരയിൽ 39 റൺസെടുത്ത ബെൻ കട്ടിംഗ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ബെന്‍ ഡങ്കും ഷോണ്‍ മാര്‍ഷും നഥാന്‍ റിയര്‍ഡോണും 21 റൺസ് വീതമെടുത്ത് രണ്ടക്കം കടന്നു. 221 റണ്‍സ് വിജയലക്ഷ്യവുമയിറങ്ങിയ ഓസ്ട്രേലിയ മാസ്റ്റേഴ്സിന് കൃത്യമായ ഇവേളകളിൽ വിക്കറ്റ് നഷ്‍ടമായി. രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ഷെയ്ൻ വാട്സണെ(5) പുറത്താക്കി വിനയ് കുമാറാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. ഇന്ത്യ മാസ്റ്റേഴ്സിനായി വിനയ് കുമാറും ഇര്‍ഫാന്‍ പത്താനും രണ്ട് വിക്കറ്റ് വീതം നേടി. ഷഹബാസ് നദീം നാല് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് യുവരാജ് സിംഗിന്റെ അതിവേഗ സെഞ്ച്വറിയുടെ മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തത്. 30 പന്തിൽ കൂറ്റൻ സിക്സറുകളടക്കം 59 റണ്‍സെടുത്ത യുവരാജ് സിങാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 30 പന്തില്‍ 43 റണ്‍സടിച്ച സച്ചിനും തിളങ്ങി. പിന്നാലെ വന്ന സ്റ്റുവർട്ട് ബിന്നിയുടെയും(21 പന്തില്‍ 36) യൂസഫ് പത്താന്റെയും(10 പന്തില്‍ 23), ഇര്‍ഫാന്‍ പത്താന്റെയും(7 പന്തില്‍ 19) ഇന്നിംഗ്സുകൾ ഇൻഡ്യയ്ട്ട് സ്കോർ 200 കടത്തി. നാളെ നടക്കുന്ന ശ്രീലങ്ക മാസ്റ്റേഴ്സ്-വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് രണ്ടാം സെമിയിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ മാസ്റ്റേഴ്സ് നേരിടും.