ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ ബോംബ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലുള്ള സൗത്ത് വാസിരിസ്താനിൽ സ്ഥിതിചെയ്യുന്ന മൗലാന അബ്ദുൾ അസീസ് മസ്ജിദിലാണ് സ്ഫോടനമുണ്ടായത്.
ജമാഅത്ത് ഉലെമ-ഇ-ഇസ്ലാമിന്റെ (JUI) ജില്ലാ അദ്ധ്യക്ഷൻ അബ്ദുള്ള നദീമിനടക്കം നാല് പേർക്കാണ് പരിക്കേറ്റതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉച്ചയ്‌ക്ക് 1.45നായിരുന്നു സ്ഫോടനം. മസ്ജിദിലെ പ്രസംഗപീഠത്തിൽ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ പൊലീസ് ഓഫീസർ ആസിഫ് ബഹദർ പ്രതികരിച്ചു. അബ്ദുള്ള നദീമിന്റെ പരിക്ക് ഗുരുതരമാണ്.















