ആലപ്പുഴ: പാർട്ടി അനുഭാവികളുടെ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും പൂർണമായും തള്ളി ജി സുധാകരൻ. സൈബറിടത്തിൽ തന്നെ ആക്രമിക്കുന്നത് അമ്പലപ്പുഴയിലും പരിസര പ്രദേശത്തമുള്ള ചിലരാണെന്ന് സുധാകരൻ പറഞ്ഞു. സിപിഎം അനുഭാവികളുടെ വിമർശനത്തിനെതിരെ ആഞ്ഞടിച്ച സുധാകരൻ, സൈബർ പോരാളികൾ പാർട്ടി വിരുദ്ധരാണെന്നും പ്രതികരിച്ചു. പാർട്ടിയുടെ സൈന്യം അംഗങ്ങളാണെന്നും CPM അനുഭാവികളെ സുധാകരൻ ഓർമിപ്പിച്ചു.
സൈബർ ഗ്രൂപ്പ്, അവന്റെ അപ്പൂപ്പന്റെ ഗ്രൂപ്പ്, പോവാൻ പറ. അവന്റെയൊക്കെ അപ്പൂപ്പന്റെയും അമ്മായപ്പന്റേയും ഗ്രൂപ്പ്.. സൈബർ ഗ്രൂപ്പൊന്നും പാർട്ടിക്കില്ല. പാർട്ടിയുടെ അംഗങ്ങളാണ് പാർട്ടിയുടെ സൈന്യം. അല്ലാതെ സൈബർ ഗ്രൂപ്പൊന്നും പാർട്ടിയുടേതല്ല. അതെല്ലാം ആന്റി-പാർട്ടിയാണ്. ആന്റി-മാർക്സിസ്റ്റാണ്. അമ്പലപ്പുഴയും ചുറ്റുപാടുമുള്ള പത്ത്, പതിനഞ്ച് പേരാണ് ഇതിന് പിന്നിൽ. രാഷ്‌ട്രീയ പിതൃശൂന്യതയാണിത്. ഇത്ര ധൈര്യമുള്ളവരാണെങ്കിൽ പുന്നപ്ര പൊതുയോഗം വിളിച്ചിട്ട് എല്ലാം പറയണം. – ജി. സുധാകരൻ പറഞ്ഞു.
കെപിസിസിയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ ജി സുധാകരനെതിരെ സിപിഎം അനുഭാവികൾ സൈബറാക്രമണം നടത്തിയ സഹാചര്യത്തിലായിരുന്നു നേതാവിന്റെ പ്രതികരണം. കെപിസിസിയുടെ പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.















