മറ്റു മതക്കാരുടെ ആരാധനാലയങ്ങളിൽ സിപിഎം ഇടപെടുമോ? ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളേയും തകർക്കുന്നതിന്റെ ഉത്തമ ഉദാഹരണം; കെപി ശശികല ടീച്ചർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

മറ്റു മതക്കാരുടെ ആരാധനാലയങ്ങളിൽ സിപിഎം ഇടപെടുമോ? ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളേയും തകർക്കുന്നതിന്റെ ഉത്തമ ഉദാഹരണം; കെപി ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 08:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളേയും തകർത്ത് ക്ഷേത്രങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനവേദികളും ഓഫീസുകളുമാക്കി മാറ്റിയതിന്റെ ഉദാഹരണമാണ് കടയ്‌ക്കൽ ക്ഷേത്രത്തിലെ സംഭവങ്ങളെന്നു ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെപി ശശികല ടീച്ചർ. മറ്റ് മതക്കാരുടെ ആരാധനാ ലയങ്ങളിൽ ഇടപെടാതെ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രംകടന്ന് കയറി അവയുടെ സംസ്കാരം നശിപ്പിക്കുന്നത് ഹിന്ദു സമൂഹം തിരിച്ചറിയണം. കടയ്‌ക്കൽ ക്ഷേത്രത്തിലെ മുഴുവൻ സാമ്പത്തിക കാര്യങ്ങളും സിപിഎം പാർട്ടിയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അവിടെ ക്ഷേത്രഭൂമി വ്യാപകമായി കയ്യേറി പാർട്ടി ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ട് .

.കടയ്‌ക്കൽ ക്ഷേത്രത്തിന്റെ വസ്തുവകകൾ അന്യാധീനപ്പെടുത്തിയത് ഹൈക്കോടതി നേരിട്ട് അന്വേഷിക്കണം. ക്ഷേത്രങ്ങളിലെ മാർക്സിസ്റ്റ് വൽക്കരണത്തിന് ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും മൗനാനുവാദമാണ് നൽകിയിരിക്കുന്നത്. ക്രിസ്മസ് അവധിക്കാലത്ത് കടയ് ക്കൽ ക്ഷേത്രത്തിൽ പത്ത് ദിവസത്തെ കാർണിവൽ നടത്തുന്നതിന് ക്ഷേത്ര ഭൂമിയും കുളവും മാർക്സിസ്റ്റ് പാർട്ടിക്ക്അനുമതി നൽകിയ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണരെയും മറ്റ് ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് പിരിച്ചുവിടണം. കടയ്‌ക്കൽ ക്ഷേത്രത്തിന്റെ ഭൂമി ഉൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച് ധവള പത്രമിറക്കണമെന്നും ഹിന്ദു ഐക്യ വേദി ആവശ്യപ്പെടുന്നു. ക്ഷേത്ര സങ്കേതങ്ങളുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഇത്തരക്കാരെ ഹിന്ദു സമൂഹം കരുതിയിരിക്കണം.

ശബരിമല ആചാരലംഘനം നടത്തിയതിന്റെ അനുഭം പാർട്ടി ഓർക്കുന്നത് നന്നായിരിക്കും. കൂടൽ മാണിക്യക്ഷേത്രത്തിൽ ഇല്ലാത്ത ജാതിക്കഥ പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചവർ ഇവരാണെന്നും ടീച്ചർ ഓർമ്മിപ്പിച്ചു. കുത്തഴിഞ്ഞ ദേവസ്വം ബോർഡിന്റെ ഭരണം ഹിന്ദുസമൂഹത്തിന്റെ ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ്. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠൻ ആൽത്ത പുറമ്പോക്കായി തരം മാറ്റി കൊട്ടാരക്കര നഗരസഭയ്‌ക്ക് നൽകാനുള്ള നീക്കം അവസാനിപ്പിക്കണം.ദേവസം ബോർഡിന്റെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നത്.

മഹാഗണപതിയുടെ പള്ളി വേട്ട ചടങ്ങു നടക്കുന്ന മണികണ്ഠൻ ആൽത്തറപോലും കയ്യേറി പാട്ടത്തിന് നൽകുന്നതോടെ നൂറ്റാണ്ടുകളായി അവിടെ നടക്കുന്ന പള്ളിവേട്ട ചടങ്ങ് പോലും മുടങ്ങുന്ന സ്ഥിതിയാണ്. സ്ഥലം എം എൽ എ യും മന്ത്രിയുമായ കെ.എൻ. ബാലഗോപാലും മന്ത്രി ഗണേഷ് കുമാറുമാണ് ഇതിന്റെ പിന്നിലെന്നു ഭക്തർ സംശയിക്കുന്നു.ക്ഷേത്രങ്ങളിൽ നിന്ന് ഹിന്ദു സംഘടനകളെ വിലക്കുന്ന സർക്കാരും ദേവസ്വം ബോർഡും ക്ഷേത്രങ്ങളെ പാർട്ടി സങ്കേതമാക്കി മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്.ഇക്കാര്യങ്ങളിൽ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ സ്വമേധയായുള്ള ഇടപെടൽ ഭക്തജനങ്ങൾ ആഗ്രഹിക്കുന്നതായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Tags: CPMTemplesasikalateacherKadakkalkp
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies