മമ്മൂട്ടിക്ക് കാൻസർ സ്ഥിരീകരിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. മമ്മൂട്ടിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും അദ്ദേഹം പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും മാത്രമാണെന്നും തികച്ചും അടിസ്ഥാനരഹിതമാണെന്നും വൃത്തങ്ങൾ പറയുന്നു.
മമ്മൂട്ടിക്ക് കാൻസർ ബാധിച്ചതായും ചികിത്സ നടത്തുന്നതിന്റെ ഭാഗമായി ചിത്രീകരണത്തിൽ നിന്ന് പിന്മാറിയെന്നുമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ച വാർത്തകൾ. എന്നാൽ റംസാൻ മാസമായതിനാൽ ഷെഡ്യൂളിൽ നിന്ന് അവധിയെടുത്തതാണെന്നും വൃത്തങ്ങൾ പറയുന്നു.
ഇടവേള കഴിഞ്ഞതിന് ശേഷം മഹേഷ് നാരായണന്റെ ചിത്രത്തിന്റെ സെറ്റിലേക്ക് മടങ്ങുമെന്നാണ് വിവരം. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്.















