തിരുവനന്തപുരം: കിടപ്പുരോഗിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. 72-കാരിയെയാണ് 45 വയസുള്ള മകൻ പീഡിപ്പിച്ചത്. പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം. മകളാണ് പരാതി നൽകിയത്. സംഭവത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്തതിട്ടുണ്ട്. തിരുവനന്തപുരം പള്ളിക്കലിലാണ് നടക്കുന്ന ക്രൂരതയുണ്ടായത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അമ്മ. മകൻ പൊലീസ് കസ്റ്റഡിയിലാണ്.















