നടൻ ബാലക്കെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരൻ. ക്രിട്ടിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആരോപണങ്ങളുമായി എഴുത്തുകാരനായ ലിജേഷ് എത്തിയത്. ബാലയുടെ മുൻഭാര്യയായ എലിസബത്തിന്റെ ആരോപണങ്ങൾ സത്യമാണെന്നും തട്ടിപ്പ് വീരനാണ് ബാലയെന്നും ലിജേഷ് പറഞ്ഞു.
“ബാലയെ കുറിച്ച് എനിക്ക് അറിയാവുന്ന കുറെ കാര്യങ്ങൾ പങ്കുവക്കുമ്പോൾ എന്റെ ജീവന് തന്നെ ഭീഷണിയുണ്ടാകുമോ അല്ലെങ്കിൽ ഏതെങ്കിലും കേസിൽ പെടുത്തുമോ എന്നൊന്നും എനിക്കറിയില്ല. ഉപദ്രവകാരികളായ പലരെയും വകവരുത്താൻ ബാല ശ്രമിച്ചതായി എനിക്കറിയാം. 2022 ജൂൺ മുതൽ 2023-ലെ ബാലയുടെ സർജറി കഴിയുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും അറിയാം. എന്റെ മുന്നിൽ വച്ച് തന്നെ ഉപദ്രവകാരികളായ പലരെയും വകവരുത്താൻ അയാൾ ശ്രമിച്ചിട്ടുണ്ട്”.
“ബാലയുടെ കയ്യിൽ തോക്കുണ്ടോയെന്ന് എല്ലാവരുടെയും സംശയമാണ്. എന്നാൽ ബാലയുടെ കയ്യിൽ രണ്ട് തോക്കുകളുണ്ട്. ഒന്ന് എയർഗണ്ണാണ്. മറ്റേത് ഒറിജിനലും. ബാലയുടെ കയ്യിലെ തോക്ക് ഞാൻ കണ്ടിട്ടുള്ളതാണ്. ഒരു ദിവസം ഗസ്റ്റ്ഹൗസിൽ പോയപ്പോൾ ബിഗ്ബോസ് താരവും ഷോർട്ട് ഫിലിമിലൂടെ പ്രശസ്തയായ ഒരു സ്ത്രീയും പിന്നെ കുറച്ച് സ്ത്രീകളുമുണ്ടായിരുന്നു. ഗസ്റ്റ്ഹൗസിലെ ഒരു മുറി ഇയാൾ തുറന്നില്ല. കാരണം അതിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നു”.
ഞാൻ അവിടെ താമസിച്ചിരുന്ന സമയത്ത് ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. എലിസബത്ത് കരഞ്ഞ് പുറത്തുനിൽക്കുന്നത് പല തവണ ഞാൻ കണ്ടിട്ടുണ്ട്. ചാരിറ്റി എന്ന് പറഞ്ഞുവരുന്ന പൈസയിൽ നിന്നാണ് ഇയാൾ മദ്യപിക്കാറുള്ളതെന്നും ലിജേഷ് വീഡിയോയിൽ പറയുന്നു.