പ്രേക്ഷകർക്ക് വൻ സർപ്രൈസുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സുമതി വളവിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം അടുത്ത ചുവടുവെപ്പിനൊരുങ്ങുകയാണ് അഭിലാഷ് പിള്ള. പുതിയ ലുക്കിലുള്ള അഭിലാഷ് പിള്ളയുടെ ചിത്രം സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമാവുകയാണ്.
സുമതി വളവിന് വേണ്ടി താടിയും മുടിയും വളർത്തിയ ലുക്കിലായിരുന്നു അദ്ദേഹം. ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായി സ്റ്റൈലൻ ലുക്കിലേക്ക് മാറിയിരിക്കുകയാണ് അഭിലാഷ് പിള്ള. ചിത്രം പുറത്തെത്തിയതിന് പിന്നാലെ ലുക്ക് മാറ്റം പുതിയ സിനിമയ്ക്ക് വേണ്ടിയാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്.
നേരത്തെ, വിജയ് സേതുപതിക്കൊപ്പവും ജയിലർ 2-ന്റെ സെറ്റിൽ നിന്നും യോഗി ബാബുവിനൊപ്പവുമുള്ള ചിത്രങ്ങളും അഭിലാഷ് പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വലിയൊരു അപ്ഡേറ്റ് ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. അഭിലാഷ് പിള്ളയുടെ കടാവർ, മാളികപ്പുറം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സുമതി വളവിവും അഭിലാഷ് പിള്ള പ്രധാന വേഷം ചെയ്തിട്ടുണ്ട്.















