ഇസ്ലാമബാദ്: പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം. ഭീകര സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം തലവൻ മുഫ്തി അബ്ദുൾ ബാഖി നൂർസായി അജ്ഞാതർ വെടിവെച്ച് കൊന്നു. ക്വറ്റയിലെ എയർപോർട്ട് റോഡിലായിരുന്നു ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ബാഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞ ദിവസമാണ് ലഷ്‌കർ-ഇ-തൊയ്ബയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ അബു ഖത്താനെ അജ്ഞാതൻ വെടിവെച്ച് കൊന്നത്. പഞ്ചാബ് പ്രവിശ്യയിൽ അംഗരക്ഷകനൊപ്പം സഞ്ചരിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. ഖത്താലിന്റെ വാഹനത്തിന് നേരെ അക്രമികൾ 15 മുതൽ 20 വരെ റൗണ്ട് വെടിയുതിർത്തതായാണ് വിവരം. അംഗരക്ഷകനും കൊല്ലപ്പെട്ടു. പാക് സൈന്യത്തിന്റേയും ചാരസംഘടനയുടേയും സംരക്ഷണത്തിലായിരുന്നു അബു ഖത്താൽ.















