കാക്കിയിട്ട് പൊലീസുകാരനായി അവതരിച്ച് ഇന്ത്യയുടെ മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി.നെറ്റ്ഫ്ളിക്സിന്റെ വെബ്സീരിസായ കാക്കിയുടെ പ്രൊഷൻ വീഡിയോയിലാണ് താരം പുത്തൻ അവതാരത്തിലെത്തിയത്.പൊലീസ് യൂണിഫോമിലെത്തിയ ദാദ സംവിധായകന്റെ നിർദ്ദേശത്തിൽ അഭിനയിക്കുന്നതാണ് പ്രൊമോ ദൃശ്യങ്ങൾ.
ഇതിനിടെ സംവിധായകൻ കുറച്ചുക്കൂടി അഗ്രെഷൻ ആവശ്യപ്പെടുന്നുണ്ട്. ഒരാളെക്കുറിച്ച് ചിന്തിച്ചാൽ അത് ലഭിക്കുമെന്ന് പറയുന്ന ദാദ പഴയ ഓർമകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ട്. ഇവിടെ ഇന്ത്യയുടെ മുൻ പരിശീലകനായി ഗ്രെയ്ഗ് ചാപ്പലിനെയാണ് കാണിക്കുന്നത്. 2000ൽ ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലഘട്ടത്തിൽ ചാപ്പലുമായുള്ള തർക്കങ്ങൾ എന്നും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന് ചാപ്പലിന്റെ കാലത്ത് നെഗറ്റീവ് ഇംപാക്ട് ഉണ്ടായിരുന്നതായി ഗാംഗുലി തന്നെ പലപ്പോഴും തുറന്നു പറഞ്ഞിരുന്നു.
രണ്ട് വർഷത്തിന് ശേഷം ചാപ്പൽ സ്ഥാനമൊഴിയുമ്പോൾ ഇന്ത്യൻ ടീമിന്റെ ഏറ്റവും മോശം കോച്ചെന്ന ദുഷ്പേരുമായാണ് ചാപ്പൽ ഓസ്ട്രേലിയയിലേക്ക് മടങ്ങിയത്. 2005ൽ പരിശീലകനായ ചാപ്പലിന് കീഴിലുള്ള ഇന്ത്യയുടെ 2007ലെ ലോകകപ്പ് പ്രകടനം ദയനീയമായിരുന്നുതൊട്ടുപിന്നാലെ ഓസ്ട്രേലിയക്കാരനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഗാംഗുലിക്കെതിരെ ചാപ്പൽ വിമർശനം ഉയർത്തിയിരുന്നു.
The Bengal Tiger meets The Bengal Chapter 🔥
Watch Khakee: The Bengal Chapter, out 20 March, only on Netflix. #KhakeeTheBengalChapterOnNetflix pic.twitter.com/OnrrWtHE9b— Sourav Ganguly (@SGanguly99) March 17, 2025