പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിരിപ്പിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്റെ ‘ചാമ്പ്യൻസ് ട്രോഫി ഫൈനൽ’ പരാമർശം. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയ്‌ക്കിടെയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി തന്നോട് ക്രിക്കറ്റിനെക്കുറിച്ചും ചാമ്പ്യൻസ് ട്രോഫി ഫൈനലിനെക്കുറിച്ചും സംസാരിക്കാതിരുന്ന നരേന്ദ്ര മോദിയെ പ്രശംസിച്ചത്. നയതന്ത്ര ഏറ്റുമുട്ടൽ ഒഴിവാക്കാൻ താനും ന്യൂസിലൻഡിന്റെ വിജയം പരാമർശിക്കില്ലെന്നും ക്രിസ്റ്റഫർ ലക്സൺ പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയിൽ ന്യൂസിലൻഡ് നേടിയ 3-0 ടെസ്റ്റ് പരമ്പര വിജയത്തെയാണ് അദ്ദേഹം സൂചിപ്പിച്ചത്.
“ഇന്ത്യയോടുള്ള ന്യൂസിലൻഡിന്റെ ചാമ്പ്യൻസ് ട്രോഫി തോൽവി പ്രധാനമന്ത്രി മോദി പരാമർശിക്കാത്തതിൽ ഞാൻ ശരിക്കും നന്ദിയുള്ളവനാണ്. അതുകൊണ്ട് ഇന്ത്യയിലെ നമ്മുടെ ടെസ്റ്റ് വിജയങ്ങളെക്കുറിച്ച് ഞാനും പരാമർശിച്ചില്ല. അങ്ങനെ ചെയ്തതുകൊണ്ട് നയതന്ത്രപരമായ ഒരു ഏറ്റുമുട്ടൽ ഒഴിവാക്കുകയും ചെയ്യാം,” ക്രിസ്റ്റഫർ ലക്സൺ പറഞ്ഞു, ഇത് കേട്ട് അത്ഭുതപ്പെട്ട് ചിരിക്കുന്ന മോദിയെ വീഡിയോകളിൽ കാണാം
മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ റോസ് ടെയ്‌ലറും ചടങ്ങിൽ പങ്കെടുത്തിരുന്നു. രണ്ട് ലോക നേതാക്കൾ തമ്മിലുള്ള സംഭാഷണം അദ്ദേഹത്തെയും രസിപ്പിച്ചു. സമീപകാലത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആധിപത്യം പുലർത്തുന്ന പ്രകടനത്തെ ലക്‌സൺ പ്രശംസിച്ചു.
𝐂𝐫𝐢𝐜𝐤𝐞𝐭 𝐁𝐚𝐧𝐭𝐞𝐫 𝐀𝐭 𝐓𝐡𝐞 𝐈𝐧𝐝𝐢𝐚-𝐍𝐙 𝐉𝐨𝐢𝐧𝐭 𝐏𝐫𝐞𝐬𝐬 𝐌𝐞𝐞𝐭!
At the joint press meet, PM Luxon joked about New Zealand’s recent losses to India in cricket, thanking PM @narendramodi for not bringing it up.
“Let’s just keep it that way and avoid a… pic.twitter.com/Kaeuh6LSir
— MyGovIndia (@mygovindia) March 17, 2025
പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത്, ക്രിക്കറ്റിലെ ഏറ്റവും പ്രബലമായ ടീം ഇന്ത്യൻ ക്രിക്കറ്റ് ടീമായിരുന്നു. അടുത്തിടെ ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഞങ്ങളുടെ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെതിരെ അവർ വിജയിച്ചു. എന്റെ ഹൃദയം ഉൾപ്പെടെ നിരവധി ന്യൂസിലൻഡുകാരുടെ ഹൃദയങ്ങൾ അവർ തകർത്തു. എന്നാലും ഞാൻ ഇന്ത്യക്ക് അഭിനന്ദനങ്ങൾ നേരുന്നു,” ലക്‌സൺ പറഞ്ഞു. ദുബായിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തകർത്താണ് രോഹിത് ശർമയുടെ ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത്.