2025 ലെ ഐപിഎല്ലിന് മുന്നോടിയായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി അൺബോക്സ് പരിപാടിയിൽ കളിതമാശകളുമായി കോലിയും സംഘവും. ഐപിഎൽ മെഗാ ലേലത്തിൽ റെക്കോർഡ് വിലയായ 11.50 കോടി രൂപയ്‌ക്ക് ആർസിബി വാങ്ങിയ ഫിൽ സാൾട്ടും കോലിയും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആർസിബി അൺബോക്സിംഗ് പരിപാടിക്കിടെ ആർസിബി കളിക്കാർ ആരാധകർക്കായി പന്തുകൾ സ്റ്റാൻഡിലേക്ക് എറിഞ്ഞു നൽകുന്നതിനിടെയാണ് സംഭവം. അതിനിടെ മുൻ ആർസിബി ക്യാപ്റ്റനെ ഞെട്ടിച്ചുകൊണ്ട് സാൾട്ട് ഒരു പന്ത് കൊണ്ട് കോലിയുടെ തലയുടെ പിൻവശത്ത് അടിച്ചു. പിന്നെ നടന്ന കാര്യങ്ങൾ ഫിൽ സാൾട്ട് തന്നെ ആർസിബി പങ്കുവച്ച വീഡിയോയിൽ വിവരിച്ചു.
“പെട്ടന്ന് കിട്ടിയ തട്ടിന്റെ ഞെട്ടലിൽ കോലി ആരാണെന്ന് ചുറ്റും നോക്കുന്നുണ്ടായിരുന്നു. ആദ്യം അത് മറ്റാരോ ആണെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ ആരോ എന്നെ ചൂണ്ടിക്കാണിച്ചു, അതാരാണെന്ന് അറിയില്ല. ഉടനെ കോലിയുടെ കണ്ണുകൾ എന്നിലേക്ക് തിരിഞ്ഞു. ഗൗരവത്തിൽ നോക്കി. പിന്നെ ഞാനവിടെ നിന്നില്ല, ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ നിമിഷനേരം കൊണ്ട് കോലി അടുത്തെത്തി എന്നെ പിടികൂടി, ഞങ്ങൾ കെട്ടിപ്പിടിച്ച് ചിരിച്ചു,” ഫിൽ സാൾട്ട് രസകരമായ നിമിഷങ്ങൾ വിവരിച്ചു. സംഭവത്തിന്റെ വീഡിയോ ആർസിബിയുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്‌ക്കുകയും ചെയ്തു.
We sense the banter between Virat and Salt is only going to get better as the season goes on! 😁#PlayBold #ನಮ್ಮRCB #RCBUnbox pic.twitter.com/YhcV3U15lL
— Royal Challengers Bengaluru (@RCBTweets) March 17, 2025















