കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്ക് അടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഭാര്യ മാതാവിനും പിതാവിനും വെട്ടേറ്റു. ഇവർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവതി സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെയെത്തിയാണ് പ്രതി യാസിർ ഖാൻ ആക്രമണം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷിബിലയെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. യുവതിയുടെ പിതാവ് അബ്ദുറഹ്മാന മെഡിക്കൽ കോളേജ് ആശുപത്രിയിലും മാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. യുവാവിനെതിരെ ഷിബില താമരശ്ശേരി പൊലീസിന് പരാതി നൽകിയിരുന്നു.