മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ യുവതി കൊലപ്പെടുത്തിയത് അതി ക്രൂരമായി. സൂറത്തിലാണ് സൗരഭ് രജപുത്തിെനെ കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് കോൺക്രീറ്റ് ചെയ്തത്. മുസ്കാൻ റസ്തോഗി കാമുകൻ സാഹിൽ ശുക്ല എന്നിവരാണ് പ്രതികൾ. പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്: മുറിയിൽ ഉറങ്ങിക്കിടന്ന സൗരഭിന്റെ നെഞ്ചിൽ കത്തിക്കുത്തിയിറക്കുന്നത് ഭാര്യയായ റസ്തോഗിയായിരുന്നു. മരണ ഉറപ്പാക്കിയ ശേഷം മൃതദേഹം ശുക്ല ശുചിമുറിയിൽ എത്തിച്ച് 16 കഷ്ണമാക്കി. മുസ്കാനാണ് എല്ലാ സഹായവും നൽകിയത്. ശേഷം ശരീരാവശിഷ്ടങ്ങൾ ഡ്രമ്മിലാക്കി കോൺക്രീറ്റ് ചെയ്യുകയായിരുന്നു. കഞ്ചാവിന് അടിമയായിരുന്നു കാമുകൻ യുവതിയെയും അടിമയാക്കി. ഇതോടെ അവിഹിത ബന്ധം ദൃഢമായി.
അയൽക്കാരെയും കുടുംബക്കാരെയും തെറ്റിദ്ധരിപ്പിക്കാൻ ഇവർ ഷിംല-മണാലിയിലേക്ക് 12 ദിവസത്തെ ടൂർ പോയി. വീഡിയോയും ഫോട്ടോകളും ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു, അവധിയാഘോഷത്തിലാണെന്ന് കാണിക്കാനായിരുന്നു ഇത്. 18നാണ് കൊലപാതകം വെളിച്ചത്തുവരുന്നത്. സൗരഭിന്റെ ഇളയ സഹോദരൻ രാഹുൽ വീട്ടിലെത്തിയപ്പോൾ രസ്തോഗിക്കൊപ്പം അജ്ഞാതനായ(ശുക്ല) യുവാവിനെ കാണുന്നു. ഇതോടെ യുവതിയെ ചോദ്യം ചെയ്തു. ഇവരുടെ അവ്യക്തമായ മറുപടിയും വീട്ടിലെ ദുർഗന്ധവും രാഹുലിൽ സംശയ ജനിപ്പിച്ചു.
ഇതോടെ അയൽക്കാരെയും പൊലീസിനെയും രാഹുൽ കാര്യങ്ങൾ ധരിപ്പിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവതിയും കാമുകനും കുറ്റം സമ്മതിക്കുകയായിരുന്നു. 2016-ൽ പ്രണയിച്ച് വിവാഹിതരായ ദമ്പതികൾക്ക് രണ്ടു പെൺമക്കളാണുണ്ടായിരുന്നത്. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സൗരഭ് ജോലി രാജിവച്ചു. എന്നാൽ ഇവരുടെ അവിഹതം മനസിലാക്കിയ യുവാവ് 2023 ൽ വീണ്ടും മർച്ചൻ്റ് നേവിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.