ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വർമയും ബാന്ദ്രയിലെ കുടുംബ കോടതിയിൽ ഹാജരായി. മുഖം മറച്ച് ഹൂഡി അണിഞ്ഞാണ് ചഹൽ എത്തിയത്. കറുപ്പായിരുന്നു വേഷം.വക്കീലന്മാർക്കൊപ്പമാണ് താരം എത്തിയത്. ഇതിന് ശേഷമാണ് ധനശ്രീയെത്തിയത്. വെള്ള ടീ ഷർട്ടും ജീൻസുമായിരുന്നു വേഷം. മാസ്ക് ധരിച്ച് അമ്മയ്‌ക്കൊപ്പമാണ് ധനശ്രീയെത്തിയത്.
അവസാനഘട്ട വിചാരണയാണിത്. ഇന്ന് തന്നെ ഉത്തരവ് പറയുമെന്നാണ് സൂചന. ദമ്പതികൾ രണ്ടര വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. അതിനാൽ പുനർവിചിന്തനത്തിനുള്ള സമയം വേണ്ടെന്നും ഉടനെ വിവാമോചനം അനുവദിക്കണമെന്നുമുള്ള ഇവരുടെ ആവശ്യം തള്ളിയ കുടുംബ കോടതിയുടെ ഉത്തരവ് ബോംബൈ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇരുവരുടെയും ഹർജിയിൽ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്നും നിർദേശിച്ചിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ഇരുവരും 2022 ജൂൺ മുതൽ വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.ജീവനാംശമായി 4.75 കോടി രൂപയാണ് ക്രിക്കറ്റർ ധനശ്രീക്ക് നൽകുന്നത്. 2.37 കോടി രൂപ ഇതിനിടെ താരം നൽകിയിട്ടുണ്ട്. അതേസമയം ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് താരമായ ചഹൽ ഉടനെ ടീമിനൊപ്പം ചേരും.
#WATCH | Mumbai | Cricketer Yuzvendra Chahal arrives at Bandra Family Court for hearing in his divorce proceedings pic.twitter.com/tltfYsd3hM
— ANI (@ANI) March 20, 2025
“>
#WATCH | Mumbai | Choreographer Dhanashree Verma arrives at Bandra Family Court for hearing of divorce proceedings with cricketer Yuzvendra Chahal pic.twitter.com/C6zSbtdM18
— ANI (@ANI) March 20, 2025