സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഭാര്യ അശ്ലീല ചിത്രം കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞെന്ന കാരണത്താൽ അവർക്ക് സ്വയം ആസ്വദിക്കാവുന്ന ലൈംഗിക അവകാശങ്ങളെ അടിയറ വയ്‌ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹമോചനം അനുവദിക്കാതിരുന്ന കീഴ് കോടതി വിധി ചോദ്യം ചെയ്ത് യുവാവ് മദ്രാസ് ഹൈക്കോതിനെ സമീപിച്ചപ്പോഴാണ് സുപ്രധാന വിധിയുണ്ടായത്. അശ്ലീല ചിത്രങ്ങൾക്ക് കണ്ട് സ്വയം ഭോഗം ചെയ്യുന്നത് ഭാര്യയുടെ ശീലമായെന്നും യുവാവ് പറഞ്ഞു. ഭാര്യയിൽ നിന്ന് നേരിട്ട ക്രൂരതകൾ ചൂണ്ടിക്കാട്ടിയാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്.
സ്വയം ആനന്ദിക്കുന്നതോ ആസ്വദിക്കുന്നതോ വിലക്കപ്പെട്ട കനിയല്ലന്ന് വ്യക്തമാക്കിയ കോടതി യുവാവിന്റെ ഹർജി തള്ളുകയായിരുന്നു. പുരുഷന്മാർക്കിടയിലെ സ്വയംഭോഗം പൊതുവിൽ അംഗീകരിക്കുമ്പോൾ സ്ത്രീകൾ സ്വയംഭോഗം ചെയ്യുന്നതിനെ അപകീർത്തികരമാക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അശ്ലീല ചിത്രങ്ങളോടുള്ള ആസക്തി മോശവും ധാർമികപരവുമല്ലെന്ന് പറഞ്ഞ കോടതി പക്ഷേ, അത് വിവാമോചനത്തിനുള്ള കാരണവുമല്ലെന്നും അടിവരയിട്ടു.