അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച യുവതിയെയും കാമുകനെയും പൊലീസ് പിടികൂടി. ജയ്പൂരിലാണ് നടുക്കുന്ന സംഭവം. ധനലാൽ സൈനി എന്ന പച്ചക്കറി വില്പനക്കാരനാണ് കാെല്ലപ്പെട്ടത്. ഗോപാലി ദേവിയും കാമുകൻ ദീൻദയാലുമാണ് പൊലീസിന്റെ പിടിയിലായത്. തുണിക്കടയിൽ ജോലി ചെയ്തിരുന്ന ദീൻ ദയാലുമായി യുവതി അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ധനലാൽ ഇവരുടെ ബന്ധത്തെക്കുറിച്ച് മനസിലാക്കിയത്. യുവതി ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നുവെന്നാണ് ഇവർ ഭർത്താവിനോട് പറഞ്ഞിരുന്നത്.
എന്നാൽ സംശയം തോന്നിയ ധനലാൽ യുവതിയെ പിന്തുടുർന്നു. ഇവർ ദീൻ ദയാലിനാെപ്പം തുണിക്കടയിലാണ് ജോലി ചെയ്യുന്നതെന്ന് മനസിലാക്കി. ഇവിടെയെത്തിയ ധനലാൽ ഇരുവരുമായി വാക്കുതർക്കത്തിലായി. പിന്നാലെ കടയുടെ മുകളിലെ മുറിയിലെത്തിച്ച് ധനലാലിനെ ഭാര്യയും കാമുകനും ചേർന്ന് ഇരുമ്പ് വടികൊണ്ട് തലയ്‌ക്ക് അടിച്ചു മൃതപ്രായനാക്കി. ശേഷം കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ദീൻദയാലും ഗോപാലി ദേവിയും ചേർന്ന് ഭർത്താവിന്റെ മൃതദേഹം ചാക്കിലാക്കി. തുടർന്ന് കാമുകന്റെ ബൈക്കിൽ ഭേരുജി ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു. തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിക്കുകയായിരുന്നു. പ്രദേശത്തിന് സമീപം ഒരു കാർവന്നതോടെ ഇവർക്ക് മൃതദേഹം ഉപേക്ഷിച്ച് രക്ഷപെടേണ്ടി വന്നു. പൊലീസ് പാതി കത്തിയ മൃതദേഹം കണ്ടെത്തി. ശേഷം സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവതിയും കാമുകനും കൂടി മൃതദേഹവുമായി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു.
These love triangles are becoming increasingly fatal ☠️
Shocking murder in Jaipur’s Muhana area. A woman Gopali Devi and her lover Deendayal, allegedly strangled her husband, Dhannalal Saini
Stuffed his body in a sack, transported it on a bike and set it on fire in a forest to… pic.twitter.com/UZ4Q11jx43
— Nabila Jamal (@nabilajamal_) March 20, 2025