മലപ്പുറം: വിലപ്പനക്കെത്തിച്ച MDMA, ബ്രൗൺ ഷുഗർ എന്നിവയുമായി യുവാവ് പിടിയിൽ. മലപ്പുറം തേഞ്ഞിപ്പലം പെരുവള്ളൂർ നടുക്കര സ്വദേശി നൗഷാദലി ആണ് പിടിയിലായത്. കൊണ്ടോട്ടി നെടിയിരിപ്പിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
ഇയാളിൽ നിന്നും 4 ഗ്രാമോളം MDMA യും ബ്രൗൺ ഷുഗറും കണ്ടെടുത്തു. കാറിൽ കറങ്ങി നടന്ന് വില്പന നടത്തി വരുന്നതിനിടെ യാണ് പ്രതി പിടിയിലായത്. തമിഴ്നാട് കോയമ്പത്തൂരിൽ ബേക്കറി നടത്തുന്നതിന്റെ മറവിലാണ് ഇയാൾ തമിഴ്നാട്ടിൽ നിന്നും ലഹരി മരുന്ന് കടത്തിയിരുന്നത്.















