ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രത്യേക പ്രാർത്ഥനകൾ കഴിഞ്ഞ് ഏറെനേരം ക്ഷേത്രത്തിൽ തങ്ങിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. രാമക്ഷേത്രത്തിലെ സാഹിത്യ കലാമേളയിലും മുഖ്യമന്ത്രി പങ്കെടുത്തു. ഇന്ത്യയുടെ സംസ്കാരത്തിന്റെ ആദ്യ ഭൂമിയാണ് അയോദ്ധ്യ രാമക്ഷേത്രമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ബഹ്റൈച്ചിൽ 845 ലക്ഷം രൂപ ചെലവിൽ നിർമിച്ച തഹസിൽ കെട്ടിടം യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനം ഭരിച്ചിരുന്ന മുൻ സർക്കാരുകൾ അഴിമതിക്കാരായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും മികച്ച ഭരണം ഉറപ്പാക്കാനും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പ്രതിജ്ഞയെടുത്തു.
ബൽറാംപൂരിലെ പഠേശ്വരി ദേവീ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ക്ഷേത്രത്തിലെ ഗോശാല സന്ദർശിച്ച മുഖ്യമന്ത്രി ഗോക്കൾക്ക് തീറ്റ നൽകി. വരാനിരിക്കുന്ന നവാരാത്രി ദിനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തി. ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ജില്ലയിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച ചെയ്തു. മാർച്ച് 30-നാണ് ചൈത്ര നവരാത്രി ആരംഭിക്കുന്നത്.