താൻ നേരിടുന്ന സൈബറാക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. ബിക്ക്നിയിട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നവരോട് പോലുമില്ലാത്ത വിരോധമാണ് കമന്റിടുന്ന പല ആളുകൾക്കും തന്നോട് ഉള്ളതെന്ന് രേണു പൊട്ടിത്തെറിച്ചു. സോഷ്യൽമീഡിയ ഇൻഫ്ലുവൻസറിനോടൊപ്പം ഇന്റിമേറ്റ് വീഡിയോ ചെയ്തതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് രേണുവിനെതിരെ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
“പ്രശ്സതരായ ഒരുപാട് മലയാളികൾ ബിക്ക്നിയിട്ട് ഫോട്ടോഷൂട്ട് എടുക്കുന്നു. എല്ലാവർക്കും അറിയാവുന്ന ഒരുപാട് ആളുകളുണ്ടല്ലോ. അവരാരോടും ഇല്ലാത്ത പ്രശ്നങ്ങൾ എന്തിനാണ് എന്നോട് എല്ലാവർക്കുമുള്ളത്. എന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ കമന്റിടുന്നവരാരും ബിക്ക്നി ഷൂട്ട് ചെയ്യുന്നവരുടെ ചിത്രങ്ങൾക്ക് കമന്റിടുന്നില്ല. അതിനെ കുറിച്ചൊന്നും ആർക്കും ഒന്നും പറയാനില്ല”.
“ഒരിക്കലും അത് തെറ്റാണന്നല്ല, പറയുന്നത്. ഞാൻ ഒരിക്കലും ആരെയും തെറ്റ് പറയില്ല. അത് അവരവരുടെ ഇഷ്ടമാണ്. എന്ത് ചെയ്യണം എന്ത് ഇടണം എന്നത് അവരുടെ ഇഷ്ടം. ഞാനൊരു റീൽ ചെയ്തത് ഇത്ര വലിയ പാതകമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കമന്റ് ബോക്സിൽ തെറിയാണ് വിളിക്കുന്നത്. നെഗറ്റീവ് കമന്റിടുന്നവരോട് എനിക്കൊന്നും പറയാനില്ല. പക്ഷേ, എന്തിനാണ് ഇവന്മാർ എന്നെ തെറിവിളിക്കുന്നത്”.
തനിക്കെതിരെയുള്ള ബോഡി ഷെയിംമിഗിനെ കുറിച്ചും രേണു സംസാരിച്ചു. ഞാൻ ട്രാൻസ് വുമണിനെ പോലെയാണെന്ന് ചിലർ പറയുന്നു. എലിയുടെ മുഖമാണെന്നുമൊക്കെ പറയാറുണ്ട്. എനിക്ക് പ്ലാസ്റ്റിക് സർജറിയൊന്നും ചെയ്യാനാകില്ല. ഇങ്ങനെയിരിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. നെഗറ്റീവ് കമന്റൊന്നുമല്ല തന്റെ വിഷയമെന്നും തെറിവിളിക്കുന്നതാണ് പ്രശ്നമെന്നും രേണു പറഞ്ഞു.