അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്. രണ്ട് വട്ടം ഹെവിവെയ്റ്റ് ലോക ചാമ്പ്യനായിരുന്ന ജോർജ് ഫോർമാൻ 1968 ലെ മെക്സിക്കോ ഒളിമ്പിക്സിൽ അമേരിക്കയ്‌ക്കായി സ്വർണം നേടിയിട്ടുണ്ട്. ബിഗ് ജോർജ് എന്ന വിളിപ്പേരുള്ള ഫോർമാന്റെ ഹെവിവെയ്റ്റ് കരിയറിലെ 81 മത്സരങ്ങളിൽ 76 ലും അദ്ദേഹം വിജയം സ്വന്തമാക്കിയിട്ടുണ്ട്.
1949 ജനുവരി 10 ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 19 വയസുള്ളപ്പോൾ തന്റെ 25-ാമത്തെ അമേച്വർ പോരാട്ടത്തിൽ അദ്ദേഹം ഹെവിവെയ്റ്റ് വിഭാഗത്തിൽ സ്വർണമെഡൽ നേടിയിരുന്നു. 1974 ൽ മുഹമ്മദ് അലിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയറിലെ ആദ്യ തോൽവി. ബോകിസിങ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു
മുഹമ്മദ് അലിയെ നേരിടുന്നതിന് മുൻപ് രണ്ട് തവണയും അദ്ദേഹം കിരീടം സ്വന്തമാക്കിയിരുന്നു. 1997 ൽ ആയിരുന്നു ഫോർമാന്റെ അവസാനാ മത്സരം. ജോർജ് ഫോർമാന്റെ വിയോഗത്തിൽ തങ്ങൾ ദുഖിതരാണെന്നും ഒരു ഒളിമ്പ്യൻ എന്നതിലുപരി ഒരു മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹമെന്നും കുടുംബം പങ്കുവച്ച വിയോഗ വാർത്തയിൽ കുറിച്ചു.















