കഴിഞ്ഞ ദിവസം ചെപ്പോക്കിൽ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് -മുബൈ ഇന്ത്യൻസ് ഹൈ വോൾട്ടേജ് പോരാട്ടത്തിൽ ചെന്നൈ നാല് വിക്കറ്റിന് വിജയിച്ചു. ടോസ് നേടി ബൗളിംഗ് തെരെഞ്ഞെടുത്ത റുതുരാജ് ഗെയ്‌ക്‌വാദും സംഘവും മുംബൈയെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ എറിഞ്ഞൊതുക്കി. ചെന്നൈക്കായി അർധശതകം നേടി പുറത്താകാതെ നിന്ന രചിൻ രവീന്ദ്ര (45 പന്തിൽ നിന്ന് 65) അഞ്ച് പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു.
ഒരു വിജയ സിക്‌സറോടെ സിഎസ്‌കെ ചേസ് പൂർത്തിയാക്കിയ ശേഷം, കളിക്കാർ പരസ്പരം അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. ഈ ഹസ്തദാനങ്ങൾക്കിടയിൽ, മുംബൈക്കായി അരങ്ങേറ്റം കുറിച്ച മലയാളി താരം വിഘ്നേഷ് പുത്തൂരിന് അടുത്തേക്ക് നടന്നടുത്ത ധോണിയിലേക്കായിരുന്നു ആരാധകരുടെ കണ്ണുകൾ. വിഘ്‌നേഷിന്റെ ചുമലിൽ സ്നേഹത്തോടെ തട്ടിയ ധോണി അരങ്ങേറ്റത്തിലെ മൂന്ന് വിക്കറ്റ് നേട്ടത്തിന് യുവതാരത്തെ പ്രശംസിക്കുകയും ചെയ്തു.
“അദ്ദേഹം യുവതാരം വിഘ്‌നേഷ് പുത്തൂരിന്റെ തോളിൽ തട്ടി പ്രശംസിക്കുന്നു. അവൻ അത് വളരെക്കാലത്തേക്ക് മറക്കുമെന്ന് ഞാൻ കരുതുന്നില്ല.” എന്നായിരുന്നു കമന്റേറ്റർ രവി ശാസ്ത്രിയുടെ വാക്കുകൾ. ഈ ഹൃദ്യമായ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആരാധകർ അതിവേഗം വീഡിയോ ഏറ്റെടുത്തു.
The men in 💛 take home the honours! 💪
A classic clash in Chennai ends in the favour of #CSK ✨
Scorecard ▶ https://t.co/QlMj4G7kV0#TATAIPL | #CSKvMI | @ChennaiIPL pic.twitter.com/ZGPkkmsRHe
— IndianPremierLeague (@IPL) March 23, 2025