ചെന്നൈക്ക് എതിരെയുള്ള മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം നടത്തിയത് അരങ്ങേറ്റക്കാരനായ മലയാളി താരം വിഘ്നേഷ് പുത്തൂരായിരുന്നു. എൽ ക്ലാസിക്കോയിൽ മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. .ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ നാലോവർ പന്തെറിഞ്ഞ താരം 32 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്.
സിഎസ്കെ നായകൻ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് താരം പിഴുതത്. മത്സര ശേഷം വിഘ്നേഷിന്റെ തോളിൽ തട്ടി സാക്ഷാൽ എം.എസ് ധോണി ചില കാര്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. വിഘ്നേഷ് ഇതിന് ആവേശത്തോടെ മറുപടി നൽകുന്നുമുണ്ടായിരുന്നു. ഇത് എന്തായിരുന്നു എന്നാണ് ഏവർക്കും അറിയേണ്ടിയിരുന്നത്.
വിഘ്നേഷിന്റെ ബാല്യകാല സുഹൃത്ത് ശ്രീരാഗ് ഇത് എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ്. “ധോണി എന്നോട് വയസ് എത്രയായെന്നും. നിന്നെ എന്താണോ ഐപിഎല്ലിൽ എത്തിച്ചത് അത് തുടരാനുമാണ് പറഞ്ഞതെന്ന്” വിഘ്നേഷ് പറഞ്ഞതായി ശ്രീരാഗ് വെളിപ്പെടുത്തി. പെരുന്തൽമണ്ണ പിടിഎം ഗവൺമെന്റ് കോളേജിൽ എം.എ ഇംഗ്ലീഷിന് പഠിക്കുകയാണ് വിഘ്നേഷ്.
VIDEO OF THE DAY. ❤️
– MS Dhoni listening to Vignesh Puthur and appreciating him. 🥺🫂#VigneshPuthur #MumbaiIndians #IPL2025 #vignesh #MSDhoni pic.twitter.com/DtF6brePeL
— Gulshan Kumar Singh 🇮🇳 (@Gulshan2507) March 24, 2025