യുവാവിനെ ഭാര്യ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ കൊൽഗവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവ് തന്നെയാണ് വീഡിയോ പകർത്തിയത്. അങ്കിത് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. പത്തുലക്ഷം രൂപ ആവശ്യപ്പെട്ടാണ് യുവാവിനെ ഭാര്യ മർദ്ദിക്കുന്നത്. പണം നൽകിയില്ലെങ്കിൽ വ്യാജ ഗാർഹിക പീഡന പരാതി നൽകുമെന്നും ഇവർ ഭീഷണി മുഴക്കുന്നുണ്ട്. മുറിയിലേക്ക് കടന്നുവന്ന ഇവർ വീഡിയോ പകർത്തരുതെന്നും തല്ലില്ലെന്നും പറയുന്നു. എന്നാൽ തന്റെ സ്വയരക്ഷയ്‌ക്ക് വേണ്ടിയാണ് വീഡിയോ പകർത്തുന്നതെന്ന് യുവാവ് വ്യക്തമാക്കുന്നുണ്ട്.
പിന്നീട് ഇവർ യുവാവിനെ തുടർച്ചയായി അടിക്കുന്നതും കഴുത്ത് ഞെരിക്കുന്നതും കാണാം. റെക്കോർഡിംഗ് നിർത്താനും ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ നിലവിളിച്ച് അമ്മയോട് രക്ഷിക്കണമെന്നും യുവാവ് പറയുന്നുണ്ട്. പിന്നീട് ഫോൺ തട്ടിമാറ്റി ഇവർ മർദ്ദനം തുടരുകയായിരുന്നു. വാതിലും ജനലുമെല്ലാം അടച്ച ശേഷമാണ് മുറിയിലിട്ട് ഭർത്താവിനെ ക്രൂരമായി തല്ലിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ശേഷം യുവാവ് പൊലീസിനെ സമീപിച്ചു.അതേസമയം ഇത് എന്ന് നടന്ന സംഭവം ആണെന്നതിൽ വ്യക്തതയില്ല.
പിതാവിന്റെ മരണശേഷം ഭാര്യ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങിയെന്ന് അയാൾ അവകാശപ്പെട്ടു. ആവശ്യം നിരാകരിച്ചപ്പോൾ അവൾ അക്രമത്തിലേക്ക് നീങ്ങിയതായും തനിക്കും കുടുംബത്തിനുമെതിരെ കള്ളക്കേസ് ഫയൽ ചെയ്യുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയതായും അയാൾ ആരോപിച്ചു. പൊലീസ് ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
Ankit of Satna in MP is a victim of #DomesticViolence by his wife Jyoti.
JYOTI
Does this name ring a bell? pic.twitter.com/0oDOYNoNu0— ShoneeKapoor (@ShoneeKapoor) March 23, 2025