ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിംഗിസിന്റെ വിജയം 11 റൺസിനായിരുന്നു. വിജയത്തിൽ നിർണായകമായത് പേസർ വൈശാഖ് വിജയകുമാറിനെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിച്ച തീരുമാനമായിരുന്നു. എന്നാൽ ആ തീരുമാനം പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെതായിരുന്നില്ല, മറിച്ച് പേസർ അർഷ്ദീപ് ആയിരുന്നു. 13-ാം ഓവറിൽ അർഷ്ദീപ് തകർത്തടിച്ചുകൊണ്ടിരുന്ന സായ് സുദർശനെ പുറത്താക്കി. ഇതിന് പിന്നാലെ ക്രീസിലെത്തിയത് ഇടം കൈയനായ ഷെർഫെയ്ൻ റുഥർഫോർഡായിരുന്നു. ഇതോടെ ഡഗൗട്ടിലേക്ക് അർഷ്ദീപിന്റെ സിഗ്നലെത്തി.
വലം കൈയനായ വൈശാഖ് വിജയ്കുമാറിനെ ഇംപാക്ട് പ്ലെയറായി ഇറക്കാനായിരുന്നു നിർദ്ദേശം. വൈശാഖിന്റെ പേരും അർഷ്ദീപ് നിർദ്ദേശിച്ചു. 15-ാം ഓവർ എറിഞ്ഞ വൈശാഖ് മത്സരം പഞ്ചാബിനായി വഴിത്തിരിച്ചു. വൈശാഖിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തുകൾ കളിക്കാൻ റുഥർഫോർഡ് ഇന്നലെ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. വലിയ ഷോട്ടുകളും പായിക്കാനായില്ല. വൈശാഖിന് റിവേഴ്സ് സ്വിംഗ് ലഭിക്കുമെന്ന തിരിച്ചറിവാണ് താരത്തെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിക്കാനുള്ള അർഷ്ദീപിന്റെ നീക്കത്തിന് പിന്നലെ രഹസ്യം.
Most important moment from yesterday’s PBKS vs GT match.
Thanks to Arshdeep for his quick thinking. pic.twitter.com/zce989XCdL— Bishontherockz (@BishOnTheRockx) March 26, 2025