അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എക്സൈസ് മന്ത്രിയും നിലവിലെ എം.എൽ.എയുമായ കെ.ബാബുവിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. 2007 ജൂലൈ മുതൽ 2016 ജനുവരി 25 വരെയുള്ള കാലത്ത് ബാബു വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ഇഡി കണ്ടെത്തൽ. 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിന് പിന്നാലെയാണ് ഇഡിയും നിയമനടപടി ആരംഭിച്ചത്. ഇതേ തുകയ്‌ക്കുള്ള ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്കും ഇഡി കടന്നിരുന്നു.
2016 ഓഗസ്റ്റ് 31-നാണ് ബാബുവിനെതിരെ വിജിലൻസ് കേസെടുക്കുന്നത്. നിയമവിരുദ്ധമായി നേടിയ പണം ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇനി ബാബു വിചാരണ നേരിടേണ്ടി വരും. നൂറ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണു വിജിലൻസ് സമർപ്പിച്ച എഫ്ഐആറിലുണ്ടായിരുന്നത്. പിന്നീട് ഇത് കോടതിയിലെത്തിയപ്പോൾ 25 ലക്ഷമായി കുറയുകയായിരുന്നു.















