കോഴിക്കോട്: പത്ത് വയസുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 43 വർഷം കഠിനതടവ്. തടവുശിക്ഷയെ കൂടാതെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വാണിമേൽ സ്വദേശി 42-കാരനായ ഷൈജുവിനെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ പറഞ്ഞത്.
അമ്മയില്ലാത്ത കുട്ടി അച്ഛനോടും രണ്ടാനമ്മയോടുമൊപ്പമാണ് കഴിഞ്ഞിരുന്നത്. പാതിരിപ്പറ്റയിൽ വാടക വീട്ടിൽ കഴിയുന്നതിനിടെ പ്രതി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. നാട്ടുകാരാണ് കുട്ടിയെ ബാലികാസദനത്തിലേക്ക് മാറ്റിയത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വളയം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.















