മലപ്പുറം: തിരൂരിൽ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി (29), വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ (37), വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ (33) എന്നിവരാണ് പിടിയിലായത്. തിരൂരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. ഒമാനിൽ നിന്ന് ഹൈദർ അലിയാണ് ലഹരി എത്തിച്ചതെന്നാണ് വിവരം.
വ്യാഴാഴ്ച വൈകിട്ട് കണ്ണൂർ പയ്യന്നൂരിൽ വൻ എംഡിഎംഎ വേട്ട നടന്നിരുന്നു. ലോഡ്ജിൽ നിന്ന് 160.05 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരാണ് പിടിയിലായത്. കോഴിക്കോട് അത്തോളി സ്വദേശി ഷംനാദ് പി, രാമന്തളി സ്വദേശികളായ പി.കെ ആസിഫ്, സിഎ മുഹാദ് എന്നിവർ അറസ്റ്റിലായി. ഷംനാദാണ് ലഹരിമരുന്ന് വിൽപ്പനയ്ക്കെത്തിച്ചത്. ഇത് വാങ്ങാൻ വന്നവരായിരുന്നു ആസിഫും മുഹാദും.