കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് നിഷ്പ്രയാസം വിജയം നേടുമെന്ന് കരുതിയവർക്കേറ്റ കരണത്തടിയായിരുന്നു ഹൈദരാബാദ് ടീമിന്റെ അപ്രതീക്ഷിത തോൽവി. 26 പന്തിൽ 70 റൺസ് നേടിയ നിക്കോളാസ് പൂരനും നാല് വിക്കറ്റ് വീഴ്‌ത്തിയ ശാർദ്ദൂൽ താക്കൂറും ചേർന്ന് എൽഎസ്ജിക്ക് അഞ്ച് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു.
300 കടക്കുമെന്ന് കരുതിയ സൺറൈസേഴ്‌സിന്റെ പേരുകേട്ട ബാറ്റിംഗ് നിരയ്‌ക്ക് സ്കോർ 190 കടത്താൻ പോലും കഴിഞ്ഞില്ല. നാലാം നമ്പർ ബാറ്റർ നിതീഷ് കുമാർ റെഡ്ഡി വലിയ സ്‌കോർ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 28 പന്തിൽ നിന്ന് 32 റൺസ് മാത്രം നേടി ഡഗ് ഔട്ടിലേക്ക് മടങ്ങി. പുറത്തായ ശേഷം നിതീഷിന്റെ നിരാശ പ്രകടമായിരുന്നു. ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ഹെൽമെറ്റിനോട് അരിശം തീർത്ത താരം ഹെൽമെറ്റ് പടിക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. വീഡിയോ സമൂഹ മദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
Angry Nitish ; Throw His Helmet 🪖.#SRHvsLSG pic.twitter.com/kBP3qdVP8f
— Dhoni Fan (@chiku_187) March 27, 2025
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദിന് 190/9 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. വിക്കറ്റുകൾ വേഗത്തിൽ നഷ്ടപ്പെട്ടതാൻ അവർക്ക് തിരിച്ചടിയായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനായി നിക്കോളാസ് പൂരനും(26 പന്തിൽ 70) മിച്ചൽ മാർഷും (31 പന്തിൽ 54)ചേർന്ന് 23 പന്തുകൾ ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു.