ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ ആധികാരിക ജയത്തോടെ റോയൽ ചലഞ്ചേഴ്‍സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 18 വര്‍ഷം തകരാതെ കാത്ത ചെപ്പോക്കിലെ ചെന്നൈയുടെ റെക്കോർഡാണ് തകർന്നടിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146റണ്‍സില്‍ അവസാനിച്ചു. മത്സരത്തിനുപിന്നാലെ ചെന്നൈയുടെ ബാറ്റിംഗ് ഓർഡറിനെതിരെ വിമർശനം ശക്തമാവുകയാണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് രണ്ടാം ഓവറില്‍ തന്നെ ഹേസല്‍വുഡ് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയെ(5) ഫില്‍ സാള്‍ട്ടിന്‍റെ കൈകളിലെത്തിച്ച ഹേസല്‍വുഡ് പിന്നാലെ നായകന്‍ റിതുരാജ് ഗെയ്ക്‌വാദിനെ(0) പൂജ്യനായി മടക്കി. പവര്‍ പ്ലേയില്‍ ചെന്നൈ 40-3ലേക്ക് ഒതുങ്ങി. പൊരുതി നിന്ന രചിൻ രവീന്ദ്രയെ(31 പന്തില്‍ 41) യാഷ് ദയാല്‍ ബൗള്‍ഡാക്കിയതോടെ ചെന്നൈയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. ഏഴാമനായി അശ്വിനും പുറത്തായതിനുപിന്നലെയായിരുന്നു എംഎസ് ധോണി ക്രീസിലെത്തിയത്. അപ്പോഴേക്കും ചെന്നൈ തോൽവി ഏറെക്കുറേ ഉറപ്പിച്ചിരുന്നു.
സിഎസ്കെ മുൻ നായകൻ ഒമ്പതാമനായി ക്രീസിലെത്തിയതിനെതിരെ വിമര്‍ശനവുമായി മുന്‍താരങ്ങള്‍ രംഗത്തെത്തി. ചെന്നൈ ഇന്നിംഗ്സില്‍ ഏറ്റവും മികച്ച 187.50 പ്രഹരശേഷിയുള്ള ഇന്നിംഗ്സും ഒമ്പതാമനായി ഇറങ്ങിയ ധോണിയുടേത് ആയിരുന്നു. ധോണി ഒമ്പതാമനായി ക്രീസിലിറങ്ങുന്നതിനെ ഒരിക്കലും അനുകൂലിക്കാനാവില്ലെന്ന് മുന്‍ ചെന്നൈ താരം ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു. തീരുമാനം സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്ന് മുൻ തരാം റോബിൻ ഉത്തപ്പയും പ്രതികരിച്ചു. 16 പന്തില്‍ 30 റൺസുമായി പുറത്താകാതെ നിന്ന ധോണിയുടെ ഇന്നിംഗ്സ് ചെന്നൈയുടെ തോല്‍വിഭാരം കുറയ്‌ക്കാൻ മാത്രമാണ് ഉപകരിച്ചത്.