റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിരവൈരികളായ അർജന്റീനയോടേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ മുഖ്യപരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ. കഴിഞ്ഞ വർഷം ജനുവരിയിൽ പരിശീലകനായി എത്തിയ ഡോറിവാലിന്റെ കരാർ അടുത്ത ലോകകപ്പ് വരെയായിരുന്നു. അർജന്റീനയിലെ ബ്യുണസ് അയേഴ്സിൽ നടന്ന നിർണായക പോരാട്ടത്തിൽ 4-1 ന്റെ കനത്ത തോൽവിയാണ് ബ്രസീലിന് നേരിടേണ്ടി വന്നത്.
നടപടിക്ക് പിന്നാലെ ഡോറിവാൽ ജൂനിയർ ഇനി ടീമിനൊപ്പം ഉണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പുതിയ പരിശീലകനെ ഉടൻ നിയമിക്കുമെന്നും ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി. പോർച്ചുഗീസ് പരിശീലകരായ ഹോർഗെ ജെസ്യൂസ്, ഏബൽ ഫേറേരാ എന്നിവരെയാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഡോറിവാലിനെ നിയമിക്കുന്നതിന് മുൻപ് അയാൾ മാഡ്രിഡിന്റെ കാർലോ ആഞ്ചലോട്ടിയെ ബ്രസീൽ ഫെഡറേഷൻ സമീപിച്ചിരുന്നു.
കോപ്പ അമേരിക്കയിൽ ക്വാർട്ടറിൽ പുറത്തായ ബ്രസീൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ നാലാം സ്ഥാനത്താണ്. ബലത്തിൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ 2026 ലെ ലോകകപ്പിലെത്താൻ കഠിനശ്രമം നടത്തേണ്ട നിലയിലാണ്. ഇനിയുള്ള മത്സരങ്ങൾ ടീയാമിന് നിർണായകമാണ്.