പാലക്കാട്: ചികിത്സയ്‌ക്കിടെ യുവതിയുടെ നാവിന്റെ അടിഭാഗത്ത് ഗുരുതര മുറിവ് വരുത്തിയ ഡെൻ്റൽ ക്ലിനിക്കിനെതിരെയു ഡോക്ടർക്കെതിരെയും പരാതി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. മാർച്ച് 24നാണ് സംഭവം. 21-കാരിയായ ഗായത്രിയാണ് പരാതി നൽകിയത്.
യുവതി പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പല്ലിൽ കമ്പിയിട്ടതിന്റെ ഭാഗമായി ഗം മാറ്റാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഡ്രില്ലർ നാക്കിൽ തട്ടി നാവിന്റെ അടിഭാഗത്ത് തുളഞ്ഞു കയറി മുറിവേൽക്കുകയായിരുന്നു. ഡോക്ടർ അഞ്ജിൻ ജുവിനെതിരെയാണ് പരാതി.
കൈപിഴ പറ്റിയാതാണെന്നും യുവതിയോട് പാരസെറ്റമോൾ കഴിക്കാനും ഓയിൽമെൻ്റ് ഇടാനും പറഞ്ഞ് വിടുകയായിരുന്നു. വേദന അസഹനിയമായതോടെയാണ് യുവതി വീണ്ടും ചികിത്സ തേടിയതും പാെലീസിനെ സമീപിച്ചതും.















