350ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. മലപ്പുറം-കോഴിക്കോട് അതിർത്തിയായ കടലുണ്ടിയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അലി, ലബീബ് എന്നിവരെ കടലുണ്ടി പാലത്തിൽ നിന്നാണ് പിടികൂടിയത്. ഇന്ന് രാവിലെ കാറിലെത്തിയ സംഘം എക്സൈസ് സംഘത്തിന്റെ കൈയിൽ അകപ്പെടുകയായിരുന്നു. ബെംഗളൂരുവിൽ നിന്നെത്തിച്ച രാസ ലഹരി വിവിധയിടങ്ങളിൽ വില്പന നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ ദിവസം മുതൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കടലുണ്ടി പാലം കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികൾ വലയിലായത്.















