കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ എതിർ ടീം അംഗത്തെ തെറിവിളിച്ച് മുംബൈ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഗുജറാത്ത് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ മറുപടി ബാറ്റിങ്ങിനിടെയായിരുന്നു ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങളുണ്ടായത്. ഗുജറാത്തിന്റെ സ്റ്റാർ സ്പിന്നർ സായ് കിഷോറിന് നേരെയായിരുന്നു ഹാർദിക്കിന്റെ തെറിവിളി.
സായ് കിഷോറിന്റെ പതിനഞ്ചാം ഓവറിനിടെയാണ് സംഭവം. സായ് എറിഞ്ഞ ആദ്യ രണ്ട് പന്തുകളിൽ ഹാർദിക്കിന് റൺസ് ഒന്നും നേടാനായില്ല. മൂന്നാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ചെങ്കിലും നാലാം പന്തും ഡോട്ട് ബോളായതോടെ ഹാർദിക്കിന്റെ ക്ഷമ നശിച്ചു. പിന്നാലെ തെറിവിളിച്ച ഹാർദിക്കിനെ സായ് കിഷോർ രൂക്ഷമായി തുറിച്ചുനോക്കുകയും ചെയ്തു. അസഭ്യം ക്യാമറാ മൈക്കിൽ പതിഞ്ഞില്ലെങ്കിലും ചുണ്ടുകളനക്കുന്നതിൽ നിന്നും എന്താണ് പറയുന്നതെന്ന് കാണുന്നവർക്ക് വ്യക്തമായിരുന്നു. എന്നാൽ മത്സരശേഷം വിരോധമൊക്കെ മാറ്റിവച്ച് ഗുജറാത്ത് താരത്തെ ആശ്ലേഷിക്കുന്ന ഹാർദിക്കിനെയും കണ്ടു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
GAME 🔛
Hardik Pandya ⚔ Sai Kishore – teammates then, rivals now! 👀🔥
Watch the LIVE action ➡ https://t.co/VU1zRx9cWp #IPLonJioStar 👉 #GTvMI | LIVE NOW on Star Sports 1, Star Sports 1 Hindi, & JioHotstar pic.twitter.com/2p1SMHQdqc
— Star Sports (@StarSportsIndia) March 29, 2025















