"നായകനടന്റെ ഖേദപ്രകടനത്തിനു പിന്നിൽ അഭയം തേടുന്ന സംവിധായകൻ ഭീരുവാണ്, താങ്കൾ ധീരനല്ലേ? ഈ മൗനം ഇനി എത്രനാൾ": ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നായകനടന്റെ ഖേദപ്രകടനത്തിനു പിന്നിൽ അഭയം തേടുന്ന സംവിധായകൻ ഭീരുവാണ്, താങ്കൾ ധീരനല്ലേ? ഈ മൗനം ഇനി എത്രനാൾ”: ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 12:19 pm IST
FacebookTwitterWhatsAppTelegram

എമ്പുരാൻ സിനിമാ വിവാദത്തിൽ സംവിധായകൻ പൃഥിരാജ് ഇപ്പോഴും മൗനം തുടരുകയാണ്. കഴിഞ്ഞ ദിവസം  മോഹൻലാലിന്റെ ഖേദപ്രകടനം പങ്കുവച്ചതല്ലാതെ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ പൃഥിരാജ് തയ്യാറായിട്ടില്ല. ഒരു സിനിമയുടെ അന്തിമവാക്ക് സംവിധായകന്റേതാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പൃഥിരാജിന്റെ മൗനത്തെ ചോദ്യം ചെയ്ത് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുകയാണ്.

എന്തേ പൃഥ്വിരാജിന് ഇപ്പോഴും മൗനം?

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ, സാമൂഹിക വിഷയങ്ങൾ ആൾക്കാർക്ക് മനോവിഷമം ഉണ്ടാക്കിയെന്ന കാരണത്താൽ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. പ്രസ്തുത ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന തീരുമാനവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇനി ചോദ്യങ്ങൾ പൃഥ്വിരാജിനോടാണ്.

[1] എമ്പുരാൻ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ മേല്പറഞ്ഞ എഡിറ്റുകളെ കുറിച്ചും അതിന്റെ സാഹചര്യത്തെ കുറിച്ചും വിശദീകരിക്കേണ്ടത് താങ്കളുടെ ഉത്തരവാദിത്തമല്ലേ? നടന്റെ ഖേദപ്രകടനം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിൽ തീർന്നോ സംവിധായകന്റെ ഉത്തരവാദിത്തം? എന്തിനാണ് താങ്കളുടെ പടം വീണ്ടും എഡിറ്റ് ചെയ്യേണ്ടിവന്നതെന്ന് താങ്കൾ വിശദീകരിക്കൂ.

[2] സംഘപരിവാർ സമ്മർദ്ദത്തിലോ ഭീഷണിയിലോ ആണോ മേല്പറഞ്ഞ നടപടിയിലേക്ക് എമ്പുരാൻ ടീം പോയതെന്ന ചർച്ചയാണ് രാഷ്‌ട്രീയ നേതാക്കളും മാധ്യമങ്ങളും ഉയർത്തുന്നത്. ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് വിശദീകരിക്കേണ്ടതും എന്തെങ്കിലും രാഷ്‌ട്രീയ സമ്മർദ്ദമോ ഭീഷണിയോ ഉണ്ടായോ എന്നൊക്കെ പറയേണ്ടത് ആ സിനിമയുടെ സംവിധായകനായ താങ്കളാണ്.

[3] സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ഓടിനടക്കുകയും വാചാലനാകുകയും ചെയ്ത ഒരാൾ പെട്ടെന്ന് മൗനം അവലംബിക്കുന്നതിന്റെ കാരണം എന്താണ്? സിനിമയുടെ പ്രൊമോഷനെ കുറിച്ച് സംസാരിക്കും, എന്നാൽ അതിന്റെ പ്രമേയത്തിനെ കുറിച്ചുണ്ടാകുന്ന വിമർശനങ്ങൾ ഒരു വിവാദമായാലും അതെക്കുറിച്ച് സംസാരിക്കില്ല എന്നാണോ?

[4] സിനിമയുമായി ബന്ധപ്പെട്ട് ആദ്യം മുതൽ കേൾക്കുന്ന ആരോപണം, സിനിമയുടെ പൂർണ്ണരൂപം മോഹൻലാലിനെ കാണിച്ചിരുന്നില്ല എന്നും, ഷൂട്ട് ചെയ്യുന്ന കലാപം ഗുജറാത്തിൽ നടന്നതാണെന്ന് പറഞ്ഞിരുന്നില്ല എന്നതുമാണ്. സിനിമയുടെ ഉള്ളടക്കം വിദ്വേഷം ജനിപ്പിക്കരുതെന്ന ബോധ്യം തനിക്ക് എല്ലാക്കാലവും ഉണ്ടെന്ന് മോഹൻലാൽ പറഞ്ഞതിൽ നിന്ന് മനസ്സിലാകുന്നത് അദ്ദേഹത്തിന് മേല്പറഞ്ഞ വിഷയങ്ങളെ കുറിച്ച് അറിവില്ലായിരുന്നു എന്നുതന്നെയാണ്. എന്താണ് താങ്കളുടെ വിശദീകരണം? സിനിമ പൂർണ്ണമായും മോഹൻലാലിനെ കാണിച്ചിരുന്നോ? അത് ഗുജറാത്ത് കലാപമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നോ?

[5] ഒരു സിനിമയുടെയും ചിത്രീകരണത്തിനിടെ അതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങൾ എഡിറ്റ് ചെയ്ത് സംവിധായകൻ കൊണ്ടുനടക്കുന്ന പരിപാടിയൊന്നുമില്ല. അതുകൊണ്ടു തന്നെ, താങ്കൾ മോഹൻലാലിന് ഗുജറാത്തിൽ വച്ച് സിനിമ കാണിച്ചു കൊടുത്തെന്ന പ്രചരണത്തിന് വിശ്വാസ്യത കുറവാണ്. ചിത്രീകരിച്ച എന്തൊക്കെ ഭാഗങ്ങളാണ് താങ്കൾ മോഹൻലാലിന് കാണിച്ചു കൊടുത്തത് എന്നു വിശദീകരിക്കാമോ?

[6] മോഹൻലാലിന് കഥ പൂർണ്ണമായും അറിയാമായിരുന്നു (ഗുജറാത്ത് കലാപം അടക്കം) എന്നും അദ്ദേഹം സിനിമ കണ്ടിരുന്നെന്നുമുള്ള താങ്കളുടെ മാതാവ് മല്ലിക സുകുമാരന്റെ വാദം സത്യമാണോ? ഈ വിവാദത്തെ കുറിച്ച് ആധികാരികമായി പ്രതികരിക്കേണ്ടത് താങ്കളാണോ താങ്കളുടെ മാതാവാണോ?

നടി ആക്രമിക്കപ്പെട്ട കേസ് ഉൾപ്പടെ തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും സിനിമാ വിഷയങ്ങളിലും പൊതുവിഷയങ്ങളിലും സ്വീകരിച്ചിട്ടുള്ള താങ്കൾക്ക് സ്വന്തം സിനിമയുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടാകുകയും സംവിധായകന്റെ എത്തിക്സിനെ കുറിച്ച് ചോദ്യങ്ങൾ ഉയരുകയും ചെയ്യുമ്പോൾ പ്രതികരണശേഷി ഇല്ലാതാകുന്നത് ധാർമ്മികമാണോ?
ആവർത്തിക്കുന്നു; എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങൾക്കും കൃത്യമായ, ആധികാരികമായ വിശദീകരണങ്ങളും മറിപടികളും നൽകേണ്ടത് താങ്കളാണ്. ഈ പോസ്റ്റിലെ ചിത്രത്തിലേത് പോലെ മുന്നിലേക്ക് വരേണ്ടത് താങ്കളാണ്. നായകനടന്റെ ഖേദപ്രകടനത്തിനു പിന്നിൽ അഭയം തേടുന്ന സംവിധായകൻ ഭീരുവാണ്. താങ്കൾ ധീരനല്ലേ? ഈ മൗനം ഇനി എത്രനാൾ? പ്രതികരിക്കൂ.

Tags: sreejith panickarEMPURAN
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies