തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. ഹോസ്റ്റൽ മുറികളിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് കണ്ടെത്തി. 20 ഗ്രാമിലധികം കഞ്ചാവാണ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. വിദ്യാർത്ഥി സഘടനയായ എസ്എഫ്ഐക്ക് സ്വാധീനമുള്ള ഹോസ്റ്റലിലാണ് സംഭവം.
ഹോസ്റ്റലിലെ എല്ലാ മുറികളിലും പരിശോധന നടക്കുകയാണ്. പൂട്ടിക്കിടന്ന മുറികളുടെ വാതിൽ ചവിട്ടി പൊളിച്ചും പരിശോധന നടത്തിയതായാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലഹരിക്കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. മുറികളിൽ നിന്നും 5 ഗ്രാം, 10 ഗ്രാം തുടങ്ങി ചെറിയ അളവുകളിലുള്ള കഞ്ചാവ് പൊതികൾ ലഭിച്ചുവെന്നാണ് പ്രാഥമിക വിവരം. പരിശോധന വൈകീട്ട് വരെ നീളുമെന്നാണ് സൂചന.