നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് ഡാൻസ് റീൽ ചിത്രീകരിച്ച യുവതിയുടെ ഭർത്താവിന് കിട്ടിയത് എട്ടിന്റെ പണി. ചണ്ഡിഗഡിലാണ് സംഭവം. സെക്ടർ 20-ലെ ഗുരുദ്വാര ചൗക്കിലെ തിരക്കേറിയ റോഡിലാണ് ഇവർ റീൽസ് അഭ്യാസം നടത്തിയത്. വീഡിയോ വൈറലായതോടെ കോൺസ്റ്റബിളായ ഭർത്താവിന്റെ ജോലി തെറിച്ചു. അജയ് കുണ്ഡു എന്ന സീനിയർ കോൺസ്റ്റബിളിനാണ് സസ്പെൻഷൻ ലഭിച്ചത്.
ട്രാഫിക് ലൈറ്റുകളിൽ പച്ച തെളിഞ്ഞപ്പോഴാണ് വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള ജ്യോതിയുടെ റീൽസ് ചിത്രീകരണം. ഇവർക്കാെപ്പം പൊലീസുകാരന്റെ സാഹോദരി പൂജയുമുണ്ടായിരുന്നു. അവരാണ് ഫോണിൽ റീൽ പകർത്തിയത്. ഇവരുടെ സീബ്ര ലൈനിലെ ഡാൻസ് കാരണം വാഗനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുന്നത് വീഡിയോയിൽ കാണാമായിരുന്നു. മറ്റാെരു ഹെഡ് കോൺസ്റ്റബിളാണ് യുവതിക്കെതിരെ പരാതി നൽകിയത്.
ഇവരുടെ ഡാൻസ് കാരണം ഗതാഗതം തടസപ്പെടുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തെന്ന് പൊലീസുകാരന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അപകടങ്ങൾക്ക് വഴിവയ്‌ക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രവൃത്തിയെന്നും പരാതിയിലുണ്ട്. പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
चंडीगढ़: पुलिसकर्मी की पत्नी ने ज़ेबरा क्रॉसिंग पर बनाई रील, ट्रैफिक नियमों की उड़ाई धज्जियां; रोड पर लगा जाम
महिला के खिलाफ पुलिस ने FIR दर्ज की, हालांकि थाने में ही बेल दे दी गई. मामला सेक्टर-20 में गुरुद्वारा चौक के पास का है.#Chandigarh pic.twitter.com/l2j4fTYFGv
— Ishani K (@IshaniKrishnaa) March 27, 2025















