ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മകൾ ആരാധ്യക്കൊപ്പം ചുവട് വയ്‌ക്കുന്ന വീഡിയോ വൈറലായി. ഐശ്വര്യയുടെ ബന്ധുവിന്റെ വിവാഹാഘോഷത്തിലാണ് ഇവർ കലക്കൻ ഡാൻസുമായി ആരാധക ഹൃദയം കീഴടക്കിയത്. കജ് രാരെ കജ് രാരെ എന്ന ഗാനത്തിനായിരുന്നു ഇരുവരും ഐക്കോണിക്കായ ഡാൻസ് സ്റ്റെപ്പുകൾ വീണ്ടും റീക്രിയേറ്റ് ചെയ്തത്.
കജ് രാരെ എന്ന പാട്ടില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ മുതലാണ് ഇരുവരും അന്ന് പ്രണയത്തിലായതും.ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീണെന്നും വിവാഹമോചിതരാകുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ആരോപണങ്ങൾ കടലിലെറിഞ്ഞ് താര ദമ്പതികളുടെ പ്രകടനം.മകൾ ആരാധ്യ അമ്മയിൽ നിന്ന് ഡാൻസ് സ്റ്റെപ്പുകൾ നോക്കി പഠിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
ബണ്ടി ഓർ ബബ്ലി എന്ന ചിത്രത്തിലെ ഗാനമാണ് കജ് രാരെ. ശങ്കർ ഇഹ്സാൻ ലോയിയുടെ ഗാനത്തിന് വരികളെഴുതിയത് ഗുൽസാർ ആണ്. ശങ്കർ മഹാദേവനും ജാവേദ് അലിയും അലിഷ ചിനായിയും ചേർന്നാണ് ആലാപനം. ഐശ്വര്യക്കും അഭിഷേകിനുമാെപ്പം അമിതാഭ് ബച്ചനും അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
“>
Aishwarya Rai looking gorgeous at her cousin’s wedding 😍#AishwaryaRaiBachchan #aishwaryarai pic.twitter.com/6hGJ7B25c8
— AISHWARYA RAI 💙 (@my_aishwarya) April 1, 2025















