സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും പുതിയ കാര്യമല്ല. അതിമനോഹരമായ ഉദയാസ്തമയങ്ങൾ വേണ്ടുവോളം നാം കണ്ടിട്ടുമുണ്ടാകും. എന്നാൽ അപൂർവമായ ഒരു സൂര്യോദയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാനഡ. ഒന്നല്ല, രണ്ട് സൂര്യനായിരുന്നു അവിടെ ഉദിച്ചുയർന്നത്. പ്രപഞ്ചത്തിൽ രണ്ടുസൂര്യനുണ്ടോ? ഇല്ല. എന്നിട്ടും ഇരട്ടസൂര്യനെ കണ്ടതെങ്ങനെയാണ്? എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? അറിയാം..
മാർച്ച് 29നായിരുന്നു സംഭവം. നോർത്ത് അമേരിക്കയിൽ അന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന ദിവസമായിരുന്നു. എപ്പോഴത്തേയും പോലെ സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രൻ സഞ്ചരിച്ചു. എന്നാൽ പതിവിന് വിപരീതമായൊരു കാഴ്ച അവിടെ ദൃശ്യമായി. സൂര്യനെ രണ്ടായി പിളർത്തുന്ന ചന്ദ്രനെയാണ് അവിടെ കാണാൻ കഴിഞ്ഞത്. കാരണം ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിച്ചത് അപ്രകാരമായിരുന്നു. ഇത് കാഴ്ചക്കാരിൽ സൃഷ്ടിച്ച ഇല്യൂഷൻ ഇരട്ടസൂര്യനെ പോലെ തോന്നിപ്പിക്കുകയും ചെയ്തു.
സെന്റ് ലോറൻസ് നദിക്ക് സമീപം നിന്ന് ജേസൺ കുർത്ത് എന്നയാൾ പകർത്തിയ ഭാഗിക സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങളാണ് അമ്പരപ്പിക്കുന്ന ഈ കാഴ്ച സമ്മാനിച്ചത്. ഭാഗിക സൂര്യഗ്രഹണം സർവസാധാരണമാണെങ്കിലും അപൂർവമായാണ് ഇത്തരം കാഴ്ചാനുഭവം ലഭിക്കാറുള്ളത്.
Spectacular: The partially eclipsed Sun rising over the St Lawrence River in Quebec, captured on March 29. Video by Jason Kurth.
(I sped up the footage 4x for the impatient…like myself.)https://t.co/KUSX4RFbUW pic.twitter.com/7tMt02cfKr
— Corey S. Powell (@coreyspowell) April 2, 2025















